നിമിഷയും ജാസ്മിനുമായുള്ള ബന്ധം!! ഒടുവില്‍ എല്ലാം തുറന്ന് പറഞ്ഞ് ജാസ്മിന്‍ വീണ്ടും എത്തി!!

ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ മലയാളം റിയാലിറ്റി ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍ എം മൂസ. ബിഗ്ഗ് ബോസ്സ് വീട്ടില്‍ നടന്ന പല പ്രശ്‌നങ്ങളുടേയും പേരില്‍ തനിക്ക് തന്റെ ആത്മാഭിമാനമാണ് വലുതെന്നും ബിഗ്ഗ് ബോസ്സില്‍ നിന്ന് കിട്ടുന്ന പണത്തേക്കാള്‍ പുറത്ത് പോയി പണിയെടുത്ത് ജീവിക്കും എന്നും പറഞ്ഞാണ് ജാസ്മിന്‍ ഷോയില്‍ നിന്ന് ഇറങ്ങി പോയത്.

ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് ജീവിതം താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തേയും മാറ്റി മറിച്ചിരിക്കുകയാണ്. തന്റെ പങ്കാളി മോണിക്കയുമായി പിരിഞ്ഞ വിവരം ജാസ്മിന്‍ തന്നെയാണ് വന്ന് ലൈവില്‍ സംസാരിച്ചത്. അപ്പോള്‍ ബിഗ്ഗ് ബോസ്സ് ഷോയിലെ തന്നെ മറ്റൊരു കണ്ടസ്റ്റന്റും പിന്നീട് ജാസ്മിന്റെ ആത്മസുഹൃത്തും ആയി മാറിയ നിമിഷയാണ് ഈ ബന്ധം തകരാന്‍ കാരണം ആയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് മോണിക്കയോടൊപ്പമാണ് ജാസ്മിന്‍ വീണ്ടും ലൈവില്‍ വന്നത്.

ഇത് താനും മോണിക്കയും തമ്മിലുള്ള വിഷയം ആണെന്നും ആരും ഇതിലേക്ക് നിമിഷയെ വലിച്ചിഴയ്ക്കരുത് എന്നും ഇവര്‍ പറയുന്നു. താന്‍ ബിഗ്ഗ് ബോസ്സില്‍ പോയതിന് ശേഷം മോണിക്കയ്ക്ക് തന്റെ സാമീപ്യം വേണ്ട സമയം ആയിരുന്നു.. അതിന് സാധിച്ചില്ല.. ഷോയില്‍ നിന്നപ്പോള്‍ മാനസികമായി താന്‍ തകര്‍ന്നിരുന്നു..

തനിക്ക് എതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിന് മോണിക്കയും ഇരയായി എന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. അപ്പോള്‍ മോണിക്ക മറ്റൊരു ബന്ധം കണ്ടെത്തിയതായും പറയുന്നു. താനും മോണിക്കയും ആയുള്ള ഈ ബന്ധം വേണ്ടെന്ന് വച്ചത് നിമിഷ കാരണം അല്ലെന്നും..

അവള്‍ എനിക്ക് നല്ലൊരു സുഹൃത്തും സഹോദരിയും ആണെന്നും ജാസ്മിന്‍ പറയുന്നു. അതേസമയം, തനിക്കും നിമിഷയെ വളരെ ഇഷ്ടമാണെന്നും തന്നേയും അവള്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മോണിക്കയും വീഡിയോയില്‍ പറയുന്നുണ്ട്.

Previous articleപത്താംക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞോ? വിഷമം ഉണ്ടോ..? ഷെഫ് പിള്ള പറഞ്ഞത് കേള്‍ക്കൂ..!!
Next articleനയന്‍താര-വിഘ്‌നേഷ് വിവാഹം വിവാദത്തിലേക്ക്…! താരദമ്പതികള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി!