റിയാസിനെ ചൊറിയണ്ട…! ധന്യയുടെ ഭര്‍ത്താവിന് ചുട്ടമറുപടിയുമായി ജാസ്മിന്‍ രംഗത്ത്!

ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായ നടി ധന്യയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ടാസ്‌കിന് ഇടയിലെ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്ത് പോസ്റ്റ് പങ്കുവെച്ചാണ് റിയാസ് എന്ന മത്സരാര്‍ത്ഥിക്ക് എതിരെ ധന്യയുടെ ഭര്‍ത്താവ് ജോണ്‍ എത്തിയത്. ഇപ്പോഴിതാ ജോണ്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ നിലപാട് വ്യക്തമാക്കി ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജാസ്മിന്‍.

നിങ്ങള്‍ ടിവിയിലാണ് എപ്പിസോഡ് കണ്ടത് എന്നാല്‍ അവിടെ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആ ഒരു ടാസ്‌കില്‍ റിയാസ്, നിങ്ങളുടെ വൈഫ് ധന്യയ്ക്ക് ബഹുമാനം കൊടുത്തും കൃത്യമായ അകലം പാലിച്ചും ആരേയും വെറുപ്പിക്കാതെയും ആണ് ആ ടാസ്‌ക് ചെയ്തത് എന്നാണ് ജാസ്മിന്‍ ലൈവില്‍ വന്ന് വ്യക്തമാക്കിയത്. അവിടെ വെറുതെ നില്‍ക്കുന്ന സമയത്ത് ചിലര്‍ പാട്ട് പാടും.. ചിലര്‍ കാലുകള്‍ ആട്ടും..പക്ഷേ ആ ഭാഗം മാത്രം കട്ട് ചെയ്തിട്ട് വേറൊരു രീതിയില്‍ കാണിക്കുന്നത്.. ജോണ്‍.. ഇത് നിങ്ങളുടെ ചിന്താഗതിയുടെ പ്രശ്‌നം ആണെന്നും

ഒരിക്കലും റിയാസിന്റെ പ്രശ്‌നം അല്ലെന്നും ജാസ്മിന്‍ വീഡിയോയില്‍ പറയുന്നു. നിങ്ങളുടെ മാനസിക നില വെച്ചാണ് അത് നിങ്ങള്‍ കണ്ടത്. റിയാസിനെ എനിക്ക് നേരിട്ട് അറിയാവുന്നതാണ്.. ഒരു സുനാമി വന്ന് എല്ലാം ഇവിടെ നിന്ന് ഒലിച്ച് പോയി ജോണിന്റെ ധന്യയും റിയാസും മാത്രം അവിടെ അവശേഷിച്ചാലും

ധന്യയ്ക്ക് വേണ്ടി റിയാസ് പോവില്ല…എന്നും ജോണിന്റെ ചിന്താഗതി വികൃതമാണെന്നും ജാസ്മിന്‍ കുറ്റപ്പെടുത്തി. ടാസ്‌കിനിടെ തന്റെ ഭാര്യയോട് വൃത്തികേട് കാണിച്ചു എന്ന് ചൂണ്ടികാട്ടിയാണ് ധന്യയുടെ ഭര്‍ത്താവ് ജോണ്‍ വീഡിയോയുമായി രംഗത്ത് എത്തിയത്.

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് റിയാസ് എന്ന് പറഞ്ഞ് ഗുരുതരമായ ആരോപണങ്ങളാണ് ജോണ്‍ റിയാസിന് എതിരെ നടത്തിയിരുന്നത്. ഇപ്പോഴിതാ ജോണിന്റെ ചിന്താഗതി വികൃതമാണെന്ന് ചൂണ്ടിക്കാട്ടി ജാസ്മിനും രംഗത്ത് വന്നിരിക്കുകയാണ്.

Previous articleമംമ്ത മോഹന്‍ദാസ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ!! – രഞ്ജു രഞ്ജിമാര്‍
Next articleപിറന്നാള്‍ ദിനം തന്നെ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത പുറത്ത് വിട്ട് സുരേഷ് ഗോപി! ഇനി അങ്ങോട്ട് ആഘോഷം തന്നെ!!