പിണക്കം അവസാനിച്ചു!!! ഉമ്മയെയും ഉപ്പയെയും വീട്ടിലെത്തി കണ്ട് ജാസ്മിന്‍, സന്തോഷമായെന്ന് ആരാധകര്‍

വ്യത്യസ്ത തലങ്ങളിലുളള ശക്തരായ മത്സരാര്‍ഥികളുമായി ശ്രദ്ധേയമായിരുന്നു ബിഗ് ബേസ് മലയാളം സീസണ്‍ 4. ലെസ്ബിയന്‍,ഗേ കണ്‍സെപ്റ്റുകളെ പൊതുജനത്തിലേക്ക് എത്തിക്കുക കൂടിയായിരുന്നു ഈ കഴിഞ്ഞ ബിഗ് ബോസ് സീസണ്‍. ഷോയിലെ മത്സരാര്‍ഥികളെല്ലാം ഷോ അവസാനിച്ച് മാസങ്ങള്‍…

വ്യത്യസ്ത തലങ്ങളിലുളള ശക്തരായ മത്സരാര്‍ഥികളുമായി ശ്രദ്ധേയമായിരുന്നു ബിഗ് ബേസ് മലയാളം സീസണ്‍ 4. ലെസ്ബിയന്‍,ഗേ കണ്‍സെപ്റ്റുകളെ പൊതുജനത്തിലേക്ക് എത്തിക്കുക കൂടിയായിരുന്നു ഈ കഴിഞ്ഞ ബിഗ് ബോസ് സീസണ്‍. ഷോയിലെ മത്സരാര്‍ഥികളെല്ലാം ഷോ അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും താരങ്ങളാണ്.

ഷോയിലൂടെ സുപരിചിതമായ മുഖമാണ് ജാസ്മിന്‍ എം മൂസയുടേത്. സ്വന്തം നിലപാടില്‍ ഉറച്ച് നിന്നും തെറ്റുകള്‍ക്കെതിരെ മുഖം നോക്കാതെ സംസാരിച്ചുമാണ് ജാസ്മിന്‍ ഷോയില്‍ ശ്രദ്ധിക്കപ്പെട്ടത്. സീസണ്‍ ഫോറില്‍ മത്സരിച്ച ഇരുപത് പേരില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന മത്സരാര്‍ഥികളില്‍ ഒരാളും ജാസ്മിന്‍ ആയിരുന്നു.
Jasmine-M-Moosa-1
കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ എം മൂസയുടെ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ അവള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നു. 2 വിവാഹങ്ങളും പരാജയപ്പെട്ടു. സ്വത്വം തിരിച്ചറിഞ്ഞ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പോരാട്ടമായിരുന്നു പിന്നീട്. ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിത അവളെ സ്വന്തം കാലുകളില്‍ നില്‍ക്കുകയും സ്വതന്ത്രയാക്കുകയും ചെയ്തു.

ബിഗ് ബോസ് വീട്ടില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിന്‍. റോബിന്‍ തിരിച്ചുവരുന്നതില്‍ പ്രതിഷേധമായിട്ടാണ് ജാസ്മിന്‍ ഷോ വിട്ടത്.
ബിഗ് ബോസില്‍ ആദ്യമായിട്ടാണ് നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്. ഷോയില്‍ നിന്നിറങ്ങിയ ശേഷം തന്റെ പങ്കാളിയായിരുന്ന മോണികയുമായി ജാസ്മിന്‍ ബ്രേക്ക് അപ്പ് ആയി.

ഒരു കാര്യത്തിലും തനിക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നാണ് ജാസ്മിന്‍ താമസിക്കുന്നത്. താന്‍ ഇനി വീട്ടിലേക്ക് തിരികെ പോകില്ലെന്നും അതിന് സീറോ ചാന്‍സാണുള്ളതെന്നുമായിരുന്നു ജാസ്മിന്‍ ഷോയില്‍ വെച്ച് സഹമത്സരാര്‍ഥി അപര്‍ണയോട് പറഞ്ഞത്.

യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ജാസ്മിന് കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്‌നസ് സെന്ററില്‍ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് അവരുടെ ജീവിതം മാറിയത്. ശേഷം ബോഡി ബില്‍ഡിങിലേക്ക് ജാസ്മിന്‍ ഇറങ്ങിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ് ജാസ്മിന്‍.

എന്നാല്‍ മകള്‍ തിരികെ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ജാസ്മിന്റെ ഉമ്മയും മറ്റ് കുടുംബാംഗങ്ങളും പറഞ്ഞിരുന്നു. ജാസ്മിന് വേണ്ടി ബിഗ് ബോസ് നടക്കുന്ന സമയത്ത് കുടുംബാംഗങ്ങള്‍ ഫുള്‍ സപ്പോര്‍ട്ടുമായി എത്തിയിരുന്നു.

ഇപ്പോഴിതാ ഷോ കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷം ആദ്യമായി ജാസ്മിന്‍ തന്റെ കുടുംബത്തേയും ഉമ്മയേയും കോഴിക്കോട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചു. അവസാനം ഞാന്‍ എന്റെ കുടുംബത്തെ കണ്ടു എന്ന് കുറിച്ചാണ് ജാസ്മിന്‍ കുടുംബചിത്രം പങ്കുവെച്ചത്.

ജാസ്മിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലായതോടെ താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ സന്തോഷം പ്രകടിപ്പിച്ച് കമന്റുമായി എത്തി. ഉമ്മയുടെ കൂടെ ജാസ്മിനെ കാണാന്‍ ഞങ്ങളും ആഗ്രഹിച്ചിരുന്നു, എന്നൊക്കെയാണ് ജാസ്മിന്റെ ആരാധകര്‍ കുറിച്ചത്. ഒരു ജിമ്മിന്റെ ഉദ്ഘാടനത്തിനാണ് മുക്കത്തേക്ക് ജാസ്മിന്‍ എത്തിയത്.