എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ!!! വഴക്കെല്ലാം തീര്‍ത്ത് അര്‍മാദിച്ച് ബിഗ് ബോസ് താരങ്ങള്‍!!! റോബിനെ കാണാന്‍ എത്തി ജാസ്മിനും നിമിഷയും

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. ഷോയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ഥിയുടെ പുറത്താക്കലും മത്സരാര്‍ഥിയുടെ ഇറങ്ങിപ്പോകലും ഉഗ്രന്‍ വഴക്കുകള്‍ക്കുമാണ്…

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. ഷോയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ഥിയുടെ പുറത്താക്കലും മത്സരാര്‍ഥിയുടെ ഇറങ്ങിപ്പോകലും ഉഗ്രന്‍ വഴക്കുകള്‍ക്കുമാണ് വീട് വേദിയായത്.

അതുപോലത്തന്നെ ഷോയില്‍ പങ്കെടുത്ത് ഇത്രയധികം ആരാധന നേടുന്ന മത്സരാര്‍ഥിയും ഉണ്ടായിട്ടില്ല. പുറത്താക്കപ്പെട്ടിട്ടും ജനമനസ്സുകളില്‍ ഹീറോയായി മാറിയിരിക്കുകയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. പുറത്തായെങ്കിലും യഥാര്‍ഥി ബിഗ് ബോസ് റോബിന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ പുറത്താക്കിയത്. എന്നാല്‍ ജാസ്മിന്‍ റോബിന്‍ തിരിച്ചുവരുമെന്ന സൂചനയില്‍ പ്രതിഷേധിച്ചാണ് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയത്.

കടുത്ത വഴക്കായിരുന്നു റോബിനും ജാസ്മിനും തമ്മില്‍, പുറത്തിറങ്ങിയാലും ഇവര്‍ക്കിടയില്‍ സൗഹൃദം ഉണ്ടാവാനുള്ള ഒരു സാധ്യതയും ഇല്ലെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍ ഇപ്പോഴിതാ റോബിനെ കാണാന്‍ ജാസ്മിന്‍ എത്തിയിരിക്കുകയാണ്. നിമിഷയും കൂടെയുണ്ട്. ഇവര്‍ ഒന്നിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്കൊപ്പം നവീന്‍ അറയ്ക്കലും എത്തിയിട്ടുണ്ട്.

ജാസ്മിന്‍ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ജാസ്മിനെ ചേര്‍ത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിന്‍ ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കല്‍ അസോള്‍ട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്. ഈ വീഡിയോ റോബിനും നിമിഷയുമൊക്കെ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോള്‍ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ വീഡിയോയില്‍ പറയുന്നുണ്ട്. റോബിന്‍ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു. ഇതിനിടെ നവീന്‍ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്.

അത് നിങ്ങള്‍ തന്നെയാണെന്ന് നിമിഷ നവീനോട് പറയുന്നു. റോണ്‍സണ്‍ ആകട്ടെ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിന്‍ മുട്ടയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോള്‍ റോണ്‍സനെ മിസ് ചെയ്യുന്നുണ്ടെന്ന് നിമിഷ പറയുന്നുണ്ട്.

ബിഗ് ബോസ് താരങ്ങളുടെ കൂടിച്ചേരലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
ഒരിക്കലും കൂട്ടാകില്ലെന്ന് കരുതിയിരുന്നവരാണ് ഇപ്പോള്‍ നല്ല സുഹൃത്തുക്കളായി അടിച്ചുപൊളിയ്ക്കുന്നത്.