ഇത് റോബിന്‍ തിരിച്ചു വരുന്നതിന്റെ പേടി..!! തന്റെ തോല്‍വി അംഗീകരിക്കാന്‍ ആകാത്ത ഷോക്ക്!! ജാസ്മിന്‍ പുറത്ത് !!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇപ്പോഴത്തെ ചര്‍ച്ച മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലി റിയാലിറ്റി ഷോയില്‍ ഒന്നായ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിനെ കുറിച്ചാണ്. സംഭവ ബഹുലമായ ദിനങ്ങളാണ് ഹൗസില്‍ ഇപ്പോള്‍ കടന്നു പോകുന്നത്. മത്സരം അതിന്റെ അവസാന നാളുകളിലേക്ക് എത്തുമ്പോള്‍.. അപ്രതീക്ഷിത സംഭവങ്ങളും ബിഗ്ഗ് ബോസ്സ് വീട്ടില്‍ അരങ്ങേറുന്നു. ഏറ്റവും ഒടുവില്‍ ഷോയിലെ മികച്ച മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ജാസ്മിന്‍ എം മൂസ ഷോയില്‍ നിന്ന് സ്വന്തം താല്‍പര്യത്തില്‍ ഇറങ്ങിയ പോയിരിക്കുകയാണ്.

ഇതേ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വീട്ടില്‍ നിമയ ലംഘനം നടത്തി മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ കായികപരമായി നേരിട്ടതിന്റെ പേരില്‍ ഹൗസില്‍ നിന്ന് പുറത്താക്കിയ ഡോ.റോബിനെ തിരിച്ചു കൊണ്ടുവരുമെന്ന് തോന്നിയതോടെയാണ് കണ്‍ഫഷന്‍ റൂമിലെത്തി തനിക്ക് ഇവിടെ തുടരാനാകില്ലെന്ന് ജാസ്മിന്‍ പറഞ്ഞത്. പിന്നീട് പല നാടകീയ അപ്രതീക്ഷിത രംഗങ്ങള്‍ക്കാണ് വീടും പ്രേക്ഷകരും സാക്ഷിയായാത്. ഇപ്പോഴിതാ ഇതേ കുറിച്ച് നടി അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

ഒരു സ്ത്രീ എങ്ങനെ ആകാന്‍ പാടില്ല എന്നൊന്നും പറഞ്ഞു നല്ലപിള്ള ചമയാന്‍ ഒന്നും ഞാനില്ല, എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി ജാസ്മിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്തെ ഒരു സ്ത്രീക്ക് ദേഷ്യം വരാന്‍ പാടില്ലേ? തീര്‍ച്ചയായും പറ്റും. പക്ഷെ ജാസ്മിന്റെ വിഷയത്തില്‍ തനിക്കുള്ള സംശയം അവര്‍ ഇത്രയും പ്രകോപിതയാകാന്‍ മാത്രം റോബിന്‍ എന്താണ് ചെയ്തത് എന്നതാണെന്ന് അശ്വതി പറയുന്നു. സെല്‍ഫ് റെസ്‌പെക്ട് കാരണമാണ് ഞാന്‍ ഈ ഷോയില്‍ നിന്ന് പോകുന്നത് എന്നും റോബിന്‍ എന്ന വ്യക്തിയുള്ള ഷോയില്‍ തുടരാന്‍ താല്‍പര്യം ഇല്ലെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്.

സെല്‍ഫ് റെസ്പെക്ട് ഉള്ളത് കൊണ്ട് എന്ന് പറയുന്ന വ്യക്തിക്ക് മറ്റുള്ളവരെയും റെസ്പെക്ട് ചെയ്യാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം, എന്ന് അശ്വതി ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായ പകയുടെ പുറത്തുള്ള പോക്കാണ് ഇത്… ഇത് ഒരിക്കലും സെല്‍ഫ് റെസ്‌പെക്ടല്ല എന്നും അശ്വതി കുറിയ്ക്കുന്നു. കൂടാതെ, തന്റെ തോല്‍വി അത് അംഗീകരിക്കാന്‍ പറ്റാത്തതിന്റെ ഷോക്ക് കൂടിയാണ് ജാസ്മിന്,

റോബിന്‍ തിരിച്ചു വന്നാല്‍ എതിരാളി തന്നെയെന്ന് ജാസ്മിനും മറ്റൊരു കണ്ടസ്റ്റന്റായ വിനയ്ക്കും ഭയം ഉണ്ടെന്ന് അശ്വതി ചൂണ്ടിക്കാട്ടുന്നു. അതേസമയം, റോബിന്‍ വിജയി ആകുമെന്ന് താന്‍ പറയില്ല. എന്നാല്‍ ജാസ്മിന്റേത് ഭീരുത്വമാണ്, എന്തായാലും നിങ്ങള്‍ ഈ ഷോയില്‍ വേണമായിരുന്നു.. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Previous articleഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍! ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് മനസ്സിലാക്കിതന്നു; അനുശ്രീ
Next articleരാജവീഥിയിലൂടെ മാറ് മറിച്ച് നടക്കാന്‍ ഹീനജാതിക്കാരായ നിനക്കൊക്കെ എങ്ങനെ ധൈര്യം വന്നു!! പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസര്‍..!!