‘ജവാനും മുല്ലപ്പൂവും’ തിയേറ്ററുകളിലെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി.…

സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി. ചിത്രം മാര്‍ച്ച് 31ന് തീയേറ്റര്‍ റിലീസിനെത്തും. നവാഗതനായ രഘുമേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്.

ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍,ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫോര്‍ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബി.കെ ഹരിനാരായണന്‍ രചിച്ച രണ്ട് ഗാനങള്‍ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘മുറ്റത്തെ മുല്ലത്തൈ’ എന്ന ഗാനം കെ.എസ് ചിത്രയും, ‘ഒന്ന് തൊട്ടേ’ എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്.

‘ജിങ്ക ജിങ്ക’ എന്ന മൂന്നാമത്തെ ഗാനമായ നാടന്‍പട്ട് ഈണം നല്‍കി ആലപിച്ചിരിക്കുന്നത് മത്തായി സുനില്‍ ആണ്.സുരേഷ് കൃഷ്ണ ന്റേതാണ് രചന. ക്യാമറ: ഷാല്‍ സതീഷ്, എഡിറ്റര്‍: സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍: ആര്‍ ഡി (സീബ്രാ ക്രോസിങ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാളവിക എസ് ഉണ്ണിത്താന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, ആര്‍ട്ട് അശോകന്‍ ചെറുവത്തൂര്‍, കൊറിയോഗ്രാഫര്‍: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈന്‍: ചാള്‍സ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്‌സ്: ജിഷ്ണു പി ദേവ്, സ്റ്റില്‍സ്: ജിതിന്‍ മധു, ഡിസൈന്‍സ്: മനു മൈക്കള്‍.