ദര്‍ശനയുടെ ഇടി കൊണ്ട് ബേസിലിന്റെ വായ മുറിഞ്ഞു തുന്നല്‍ ഇടേണ്ടി വന്നു!!! ജയ ജയ ജയ ജയ ഹേ ഫൈറ്റ് വീഡിയോ

അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു ദര്‍ശനയും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ വിപിന്‍ ദാസും നാഷിദ്…

അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു ദര്‍ശനയും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് എഴുതിയത്. ഒരു കുഞ്ഞു ചിത്രായി എത്തി ബ്ലോക്ബസ്റ്ററായി മാറുകയായിരുന്നു ജയ ജയ ജയ ജയ ഹേ.

ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിച്ച രംഗമായിരുന്നു ജയയും രാജേഷും തമ്മിലുള്ള ഫൈറ്റ് സീക്വന്‍സ്. ദര്‍ശനയുടെ ഇടികൊണ്ട് തെറിച്ചു വീഴുന്ന ബേസിലിന്റെ രംഗങ്ങള്‍ തിയറ്ററില്‍ ചിരിയ്ക്ക് തീക്കൊളുത്തി.

ഇപ്പോഴിതാ ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

യഥാര്‍ഥത്തില്‍ ആക്ഷന്‍ സീന്‍ ചിത്രീകരണത്തിനിടെ ദര്‍ശനയുടെ ഇടി കൊണ്ട് ബേസിലിന്റെ വായ മുറിഞ്ഞ് തുന്നല്‍ ഇടേണ്ടി വന്നിരുന്നു. ദര്‍ശനയുടെ കയ്യില്‍ ഹയര്‍ലൈന്‍ ഫ്രാക്ച്ചര്‍ ഇടേണ്ടി വന്നു. സിനിമയുടെ വിജയത്തിന് വേണ്ടി ബേസിലും ദര്‍ശനയും അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരൊക്കെ അഭിപ്രായപ്പെടുന്നത്.