‘ജയ ജയ ജയ ജയ ഹേ’ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു! യുവാവിനെതിരെ നടപടി

‘ജയ ജയ ജയ ജയ ഹേ’ സിനിമയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഷമീര്‍ എസ്‌കെപി എന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലിന് എതിരെയാണ് അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. തിയേറ്ററുകളില്‍ പ്രദര്‍ശനം…

‘ജയ ജയ ജയ ജയ ഹേ’ സിനിമയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഷമീര്‍ എസ്‌കെപി എന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലിന് എതിരെയാണ് അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ഭാഗങ്ങളാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

കേരള സൈബര്‍ പൊലീസ്, എറണാകുളം സൈബര്‍ സെല്‍, തിരുവനന്തപുരം ഹൈടെക് സെല്‍ എന്നിവര്‍ക്കാണ് ടീം പരാതി നല്‍കിയിരിക്കുന്നത്. പ്രൊഫൈലില്‍ ഉണ്ടായിരുന്ന മുപ്പത് റീസില്‍സും പ്രൊഫൈലിന്റെ ഉടമയുടെ പേരും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്നും അണിറപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം ഇയാള്‍ തിയേറ്ററില്‍ പ്രദശനം തുടരുന്നതും അല്ലാതെയുമുള്ള സിനിമകളുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. ജീത്തു ജോസഫ് ചിത്രം ‘കൂമന്‍’, ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ എന്നീ സിനിമകളും ഇയാള്‍ പ്രചരിപ്പിച്ചതായി വിവരമുണ്ട്.

ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായ എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിത്രം സംവിധാനം ചെയ്തത് വിപിന്‍ ദാസാണ്. ചിത്രത്തിന്റെ തിരക്കഥ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. കേരളത്തിലും ജിസിസിയിലും നിന്നും ചിത്രം ബോക്‌സ് ഓഫീസില്‍ ഇതുവരെയായി 25 കോടി രൂപയാണ് കളക്റ്റ് ചെയ്തിരിക്കുന്നത്.