പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യന്‍സ്; ജയ ജയ ജയ ജയ ഹേ വീഡിയോ

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. ഒക്ടോബര്‍ 28 ന്…

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. ഒക്ടോബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം തിയേറ്റര്‍ ഹിറ്റായി മാറുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യന്‍സ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കഥാപാത്ര നിര്‍മിതിയിലും, സെറ്റിലെ ഡീറ്റെയ്ലിങിലും സംവിധായകന്‍ എത്രത്തോളം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമന്‍ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അമല്‍ പോള്‍സന്‍ ആണ് സഹനിര്‍മ്മാണം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വ്വഹണം പ്രശാന്ത് നാരായണന്‍, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രന്‍, ധനകാര്യം അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.