Film News

‘ശരിയല്ല ഇതൊന്നും കേട്ടോ’; ചിരിയും ചിന്തയുമായി ‘ജയ ജയ ജയ ജയ ഹേ ‘ടീസര്‍

ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുന്നുണ്ട്.

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലുടെ പ്രശസ്തി നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയില്‍ ഹ്യുമറിനു ഏറെ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദമ്പതികളായി ദര്‍ശനയും ബേസിലും വേഷമിടുന്നു.ദീപാവലി റീലീസായി ‘ജയ ജയ ജയ ജയ ഹേ ‘ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍.ഐക്കണ്‍ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ ‘ യുടെ വിതരണക്കാര്‍.ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ഗാന രചന – വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ .ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍,നിര്‍മ്മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍,ധനകാര്യം – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഐബിന്‍ തോമസ്,നിശ്ചല ചായാഗ്രഹണം -എസ് ആര്‍ കെ , വാര്‍ത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്

Recent Posts

‘മാളികപ്പുറം…. നല്ല ചേരുവകള്‍ നല്ല പാകത്തില്‍ ചേര്‍ത്ത നല്ലൊരു വിഭവം’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…

3 hours ago

ക്രിസ്റ്റഫറിനെ തകര്‍ക്കുകയെന്ന് ലക്ഷ്യം; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം

'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…

4 hours ago

വിന്‍സി- ഉണ്ണി ലാലു ചിത്രം രേഖ തിയേറ്ററുകളിലെത്തുന്നു

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…

5 hours ago