മൂന്നാം തവണയും മകരവിളക്ക് ദര്‍ശിച്ച് ജയം രവി!!!

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം പുണ്യം തേടി തമിഴ് യുവതാരം ജയം രവി ശബരിമലയിലെത്തി. മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത എത്തുന്നത്. നടന്‍ ജയറാമിനൊപ്പമാണ് താരം കഴിഞ്ഞ ദിവസം ജയം രവി…

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം പുണ്യം തേടി തമിഴ് യുവതാരം ജയം രവി ശബരിമലയിലെത്തി. മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത എത്തുന്നത്. നടന്‍ ജയറാമിനൊപ്പമാണ് താരം കഴിഞ്ഞ ദിവസം ജയം രവി സന്നിധാനത്ത് എത്തിയത്.

2018-ല്‍ തനിക്ക് ലഭിച്ച സിനിമാ വിജയങ്ങള്‍ക്ക് നന്ദി പറയുന്നതിനാണ് താരം ഇത്തവണ അയ്യനെ കാണാന്‍ എത്തിയത്. മലയാളികള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒത്തിരി നന്ദി. ഏറെ വിജയങ്ങള്‍ സിനിമയിലും ജീവിതത്തിലും ലഭിച്ച വര്‍ഷമാണ് 2022. എല്ലാ സാഹചര്യവും ഒത്താല്‍ ഉടന്‍ തന്നെ മലയാള സിനിമയില്‍ കാണാമെന്നും താരം പറഞ്ഞു.

സമാധാനവും, ശക്തിയും ലഭിക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ വരുന്നതെന്ന് ജയം രവി പറഞ്ഞു. സന്നിധാനത്ത് എത്തുമ്പോള്‍ ഒരു ആത്മീയ ജ്ഞാനം ലഭിക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും തുടര്‍ന്ന് വരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് താരം സന്നിധാനത്ത് എത്തിയത്. അതാണ് ആചാരം, അത് പിന്തുടരണം എന്നു തന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. ആറാം തവണയാണ് അയ്യനെ കാണാന്‍ എത്തുന്നതെന്നും താരം പറഞ്ഞു.