സുരേഷ് ഗോപി ചിത്രത്തിന്റെ പ്രഖ്യാപനം, പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിച്ചെന്ന് സംവിധായകന്‍ ജയരാജ്!

നടന്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഹൈവേ യുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ഹൈവേ എന്ന സിനിമയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന സിനിമയ്ക്ക് ഹൈവേ 2 എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സിനിമയുടെ പ്രഖ്യാപനം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം തന്നെ പുറത്ത വിട്ടത് ആരാധകര്‍ക്കും ഇരട്ടി സന്തോഷമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രഖ്യാപനത്തെ കുറിച്ച് സംവിധായകന്‍ ജയരാജ് തന്നെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

27 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം എടുക്കുക എന്നത് ഒരുപാട് കാലത്തെ തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരക്കുകള്‍ ഒഴിയാന്‍ വേണ്ടിയാണ് താന്‍ കാത്തിരുന്നത് എന്ന് അദ്ദേഹം പറയുന്നു. 27 വര്‍ഷം മുന്‍പ് സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ സിനിമയായിരുന്നു ഹൈവേ.. ഇതിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സുരേഷ് ഗോപിയെ തന്നെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപി വീണ്ടും സിനിമകളിലേക്ക് തിരിച്ചു വരുന്നതിനായി കാത്തിരിക്കുകയായിരുന്നു..

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം തന്നെ സിനിമയുടെ പ്രഖ്യാപനം നടത്താന്‍ ഉചിതമായി തോന്നി എന്നുമാണ് സംവിധായകന്‍ ജയരാജ് പറയുന്നത്. സിനിമയുടെ തിരക്കഥ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ ഈ സിനിമയുടെ ഭാഗമായി സുരേഷ്‌ഗോപിയെ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. പഴയ സിനിമയിലെ മറ്റ് താരങ്ങളെ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നും അണിയറ പ്രവര്‍ത്തകരേയും ഇനി തീരുമാനിക്കണം എന്നും അദ്ദേഹം അറിയിക്കുന്നു.

സിനിമ പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച പ്രേക്ഷക പിന്തുണയും പ്രതികരണവും ഞങ്ങളെ ഞെട്ടിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഹൈവേ 2 പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് വരുന്ന സിനിമയാകുമെന്നും സംവിധായകന്‍ ജയരാജ് ഉറപ്പ് തരുന്നുണ്ട്. ഓഗസ്റ്റില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Previous articleദില്‍ഷയോട് പ്രേമമോ പ്രണയമോ..? മോഹന്‍ലാലിന്റെ ചോദ്യത്തിന് ബ്ലെസ്സ്‌ലിയുടെ മറുപടി ഇതാ..!
Next articleക്യാമറ കാണുമ്പോള്‍ ഇപ്പോഴും പേടിയാണ്! ആ വേര്‍തിരിവ് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല! തുറന്ന് പറഞ്ഞ് നൈല ഉഷ