എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടമാണത്, മനസ്സ് തുറന്ന് ജയറാം!

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം…

Jayaram about Bharathan

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്. മകൻ കാളിദാസ് ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചു കഴിഞ്ഞത്. ഇപ്പോഴിതാ ജയറാം തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ട്ടം എന്തെന്ന് തുറന്നു പറയുകയാണ്.
എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ട്ടം എന്തെന്ന് ചോദിച്ചാൽ എനിക്ക് ഒന്നേ പറയാനുള്ളു. ഭരതേട്ടന്റെ മരണം. കാരണം അദ്ദേഹം എന്നെ വെച്ചുകൊണ്ട് കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തെ കുറിച്ച് ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ചിത്രത്തിന്റെ കഥ വായിച്ചു ഞാൻ ഓക്കേ പറയുകയും ചെയ്തു. ചിത്രത്തിൽ എന്റെ വേഷം എങ്ങനെ ആണെന്ന് അദ്ദേഹം ഒരു ചിത്രത്തിൽ കൂടി വരച്ചു തന്നിരുന്നു. പാറി പറന്ന നീണ്ട മുടിയോട് കൂടി ഞാൻ മിഴാവ് കൊട്ടുന്ന ചിത്രമായിരുന്നു അത്.
ആ ചിത്രം വരച്ചുകൊണ്ട് വന്നു അദ്ദേഹം എന്നെ കാണിച്ചിരുന്നു. എന്നിട്ട് ശരീരഭാരം കുറയ്ക്കണം എന്നും പറഞ്ഞിരുന്നു. ഈ ചിത്രം പൂർത്തിയാകുന്നത് വരെ ഞാൻ ഇനി വേറൊരു ചിത്രത്തിലും അഭിനയിക്കില്ല എന്ന് അദ്ദേഹത്തിന് വാക്കും നൽകിയിരുന്നു. അങ്ങനെ ഞാൻ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ തുടങ്ങി. ശരീരഭാരം കുറയ്ക്കാനും മുടി നീട്ടി വളർത്താനുമൊക്കെ. അപ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേർപാട്. ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് നടക്കാതെ പോയ ആ ചിത്രം. ജയറാം പറഞ്ഞു.