ഞാനും ദിലീപുമായി നടുറോഡിൽ വെച്ച് സൗഹൃദം ഉണ്ടാകാൻ കാരണം അത് ആണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാനും ദിലീപുമായി നടുറോഡിൽ വെച്ച് സൗഹൃദം ഉണ്ടാകാൻ കാരണം അത് ആണ്!

jayaram about dileep

സിനിമ മേഖലയിൽ അടുത്ത സുഹൃത്തുക്കൾ ആണ് ജയറാമും ദിലീപും. ഇരുവരും മിമിക്രി രംഗങ്ങളിൽ കൂടി സിനിമയിലേക്ക് കടന്ന് വന്നവർ ആണ്. ഇപ്പോൾ ദിലീപുമായുള്ള സൗഹൃദം തുടങ്ങിയത് എങ്ങനെ എന്ന് തുറന്ന് പറയുകയാണ് ജയറാം. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, കലാഭവനിൽ ഞാൻ അന്ന് ഉണ്ടായിരുന്ന കാലം ആയിരുന്നു. ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒരു പരുപാടി അവതരിപ്പിക്കാൻ വേണ്ടി ബോംബെയിലേക്ക് പോകുകയായിരുന്നു. ഇടയ്ക്ക് വെച്ച് ഭക്ഷണം കഴിക്കാൻ വേണ്ടി ഓവർ ബ്രിഡ്‌ജിന്റെ ഭാഗത്തായി ഞങ്ങളുടെ വണ്ടി ഒതുക്കി നിർത്തി. എല്ലാവരും ബസ്സിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഞാനും ഇറങ്ങി. അപ്പോൾ ഒരാൾ പുറകിൽ നിന്നു എന്നെ വിളിച്ചു. ഞാൻ അവിടെ നിന്നു.

നമസ്ക്കാരം, എന്റെ പേര് ഗോപാലകൃഷ്ണൻ എന്ന് ദിലീപ് എന്നോട് സ്വയം പരിചയപ്പെടുത്തി. ഞാൻ മഹാരാജാസ് കോളേജിൽ പഠിക്കുവാണെന്നും മിമിക്രി ചെയ്യുമെന്നും ഒക്കെ പറഞ്ഞു. ഞാൻ ശരി എന്ന് പറഞ്ഞു പോകാൻ നേരത്ത് ഞാൻ ഒരാളെ അനുകരിച്ച് കാണിക്കട്ടെ എന്ന് എന്നോട് ചോദിച്ചു. ഇപ്പോൾ വേണ്ട സുഹൃത്തെ, പിന്നൊരിക്കൽ ആകട്ടെ എന്ന് ഞാൻ പറഞ്ഞു. അല്ല ചേട്ടാ ഒരു കണ്ടിട്ട് പോ ഞാൻ ലാലു അലെക്സിനെ ആണ് അനുകരിക്കാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞു. ആ കാലത്ത് അധികം ആരും ലാലു അലക്സിനെ അനുകരിച്ച് ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് അത് ഒന്ന് കാണാം എന്ന് ഞാനും വിചാരിച്ച്.

അങ്ങനെ ആ ചെറുപ്പക്കാരൻ എന്റെ മുന്നിൽ വെച്ച് ലാലു അലക്സിന്റെ പേഴ്സണൽ ആയിട്ട് പറയുവാ എന്ന ഡയലോഗ് പറഞ്ഞു അദ്ദേഹത്തെ അനുകരിച്ച് കാണിച്ചു. അത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. ഞാൻ ആ ചെറുപ്പക്കാരനെ ഹോട്ടെലിനുള്ളിലേക്ക് ഭക്ഷണം കഴിക്കാൻ കൂട്ടികൊണ്ട് പോയി. അന്ന് തുടങ്ങിയ സൗഹൃദം ആണ് ഞങ്ങളുടേത് എന്നും അതിനു കാരണം ലാലു അലക്സ് ആണെന്നുമാണ് ജയറാം പറഞ്ഞത്.

 

 

 

 

 

 

 

Trending

To Top