ആ രംഗങ്ങളിൽ ഞങ്ങൾ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു!

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട്…

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. പലപ്പോഴും ജയറാം അഭിമുഖങ്ങളിൽ പാർവതിയുടെ പ്രണയത്തിൽ ആയിരുന്ന സമയങ്ങളിലെ ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജയറാം.

കമലിന്റെ ശുഭയാത്ര ചിത്രവുമായി ഞങ്ങളുടെ പ്രണയത്തിനും ജീവിതത്തിനും ഒരുപാട് ബന്ധമുണ്ട്. ആ ചിത്രത്തിൽ ഞങ്ങൾ തമ്മിൽ ഉള്ള ഒരുപാട് പ്രണയരംഗങ്ങൾ ഉണ്ട്. അതിൽ ഒരു രംഗത്ത് ബീച്ചിൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് മണല് കൊണ്ട് കളിവീട് ഉണ്ടാക്കിയിട്ട് ജീവിതത്തെ കുറിച്ച് സ്വപ്നംകാണുന്ന രംഗമാണ് ഉണ്ടായിരുന്നത്. മുംബയിലെ ജൂഹു ബീച്ചിൽ വെച്ചാണ് ആ രംഗം എടുത്തത്. അഭിനയിക്കാൻ നേരം കമൽ സിറ്റുവേഷൻ പറഞ്ഞു തന്നു. എന്നിട്ട് നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പറയാനും പറഞ്ഞു. അങ്ങനെ ആക്ഷൻ പറഞ്ഞു. ജീവിതത്തിൽ ഞാനും അശ്വതിയും പ്രണയിച്ച് തുടങ്ങുന്ന കാലം കൂടി ആയിരുന്നു അത്. ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെ കുറിച്ച് പ്ലാൻ ചെയ്ത കാര്യങ്ങൾ എല്ലാം ആണ് ആ രംഗത്ത് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ഞങൾ തമ്മിൽ രഹസ്യമായി കണ്ട സ്വപ്‌നങ്ങൾ എല്ലാം ക്യാമറയുടെ മുന്നിൽ പരസ്യമായി പറഞ്ഞു.

ഇങ്ങനെ ഒരു ഭാഗ്യം മറ്റേതെങ്കിലും ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാൽ ഞങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ എല്ലാം തന്നെ സിനിമയാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു. സത്യത്തിൽ ആ ചിത്രം ഞങ്ങളുടെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്.