അങ്ങനെ ഒന്ന് സംഭവിച്ചാൽ മാത്രമേ പാർവ്വതി ഇനി സിനിമയിലേക്ക് മടങ്ങി വരൂ! - മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ ഒന്ന് സംഭവിച്ചാൽ മാത്രമേ പാർവ്വതി ഇനി സിനിമയിലേക്ക് മടങ്ങി വരൂ!

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ജയറാം പാർവതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

നേരുത്തെയൊക്കെ എന്റെ സമയങ്ങൾ മാത്രം നോക്കിയാൽ മതിയായിരുന്നു കുടുംബവുമായി ഒന്നിച്ച് യാത്ര പോകാൻ. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. കാളിദാസ് ഒരിടത്, മാളവിക വേറൊരിടത്ത്, ഞാൻ മറ്റൊരിടത്ത്. വീട്ടിൽ ഇപ്പോൾ അശ്വതി മാത്രമേ ഉള്ളു. ഞങ്ങളുടെ ഈ വിജയത്തിന് പിന്നിലെ ഒരേ ഒരു ശക്തി അശ്വതി ആണ്. പൂർണ്ണമായും കുടുംബത്തിന് വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണ് അവൾ അവളുടെ ജീവിതം. ഇപ്പോൾ ഒരു സാദാരണ വീട്ടമ്മയെ പോലെ മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി ജീവിക്കുകയാണ് അശ്വതി. ഇനി ഒരുപക്ഷെ അശ്വതി വീണ്ടും സിനിമയിലേക്ക് മടങ്ങി വരണം എങ്കിൽ അത്രയേറെ ശക്തമായ ഒരു കഥാപാത്രം അശ്വതിയെ തേടി വരണം എന്നും ജയറാം പറഞ്ഞു. Cinema-Diary-Parvathy-Kalidas-Jayaram

പാർവതിയുടെയും ജയറാമിന്റെയും മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തിയിട്ടില്ല, താരപുത്രീയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . സിനിമയിൽ തനിക്ക് ഉണ്ണിമുകുന്ദന്റെ നായികയാകാൻ ആണ് ഇഷ്ടം എന്ന് മാളവിക പറഞ്ഞിട്ടുണ്ട്, തന്റെ നീളത്തിനും വണ്ണത്തിനും പറ്റിയ ആളാണ് ഉണ്ണിമുകുന്ദൻ എന്ന് മാളവിക പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!