ഇനി ഒരു തിരിച്ച് വരവ് ഉണ്ടെങ്കിൽ അത് ആ നടനൊപ്പം ആയിരിക്കും!

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ…

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്. ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് പാർവതി വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും പൊതു വേദികളിൽ വെച്ച് ജയറാമിനെ കാണുമ്പോൾ ആരാധകർ ആദ്യം തിരക്കുന്നത് പാർവതിയുടെ വിശേഷങ്ങൾ ആണ്.

എന്നാണ് പാർവതി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒരുപാട് തവണ അഭിമുഖങ്ങളിലും മറ്റും അവതാരകർ ഇതിനെ കുറിച്ച് ജയറാമിനോട് ചോദിച്ചിട്ടും ഉണ്ട്. പാർവതിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ അത് സംഭവിക്കും എന്ന് ജയറാമും മറുപടി പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ പാർവതി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നാൽ അത് ഏതു നടന്റെ കൂടെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. അവതാരകയാണ് ഈ ചോദ്യം ജയറാമിനോട് ചോദിച്ചത്. പാർവതി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നാൽ അത് ഏത് നടനൊപ്പം ആയിരിക്കും എന്ന്. ജയറാം തന്റെ പേര് ആയിരിക്കും ഉത്തരമായി പറയുന്നത് എന്നാണ് ആരാധകർ പറഞ്ഞത്. എന്നാൽ ജയറാമിന്റെ ഉത്തരം ആരാധകർ ഞെട്ടിച്ച് കളഞ്ഞു. jayaram-kalidas

അങ്ങനെ പാർവതി തിരിച്ച് വന്നാൽ അത് അത് എനിക്കൊപ്പമോ മോഹൻലാലിനൊപ്പമോ സുരേഷ് ഗോപിക്ക് ഒപ്പമോ ഒന്നും ആയിരിക്കില്ല, മറിച്ച് മമ്മൂട്ടിയ്ക്ക് ഒപ്പം ആയിരിക്കും എന്നാണു ജയറാം പറഞ്ഞ മറുപടി. ജയറാം ഏത് നായികയ്ക്ക് ഒപ്പം അഭിനയിക്കുന്നതാണ് പാർവതിക്ക് ഇഷ്ട്ടം എന്നും അവതാരിക ചോദിച്ചു. ഉർവശിക്ക് ഒപ്പം അഭിനയിക്കുന്നത് ആയിരിക്കും അശ്വതിക്ക് ഇഷ്ട്ടം എന്നും ജയറാം പറഞ്ഞു.