അവസരം തരാമെന്നു പറയും, ചെല്ലുമ്പോൾ ഏത് ജയറാം എന്ന് ചോദിക്കും!

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം…

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്. കാളിദാസ് സിനിമയിൽ ശോഭിക്കുമ്പോൾ മാളവിക പരസ്യ ചിത്രങ്ങളിൽ ആണ് കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയിരുന്നു ജനപ്രിയ നായകൻറെ പിറന്നാൾ. 56ആം ജന്മദിനം ആണ് താരം കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഈ അവസരത്തിൽ മിമിക്രിയിൽ സജീവമായിരുന്ന സമയം, എന്നാൽ സിനിമയിലേക്ക് എത്തപെടാതിരുന്നപ്പോൾ താരം നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. മിക്ക സിനിമ താരങ്ങളെയും അഭിമുഖം നടത്തിയ എ വി എം ഉണ്ണിയാണ് ജയറാമിന്റെയും അഭിമുഖം നടത്തിയത്. ഇതിൽ തന്റെ വിശേഷങ്ങളും ജയറാം പങ്കുവെക്കുന്നുണ്ട്. നാല് വയസ്സ് ഉള്ളപ്പോൾ മുതൽ അമ്മയെയും ബന്ധുക്കളെയും എല്ലാം അനുകരിച്ച് തുടങ്ങിയിരുന്നു. അതാണ് മിമിക്രിയുടെ തുടക്കം.

ആദ്യമൊക്കെ തമാശപോലെ ചെയ്തെങ്കിലും മിമിക്രി ചെയ്യാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ടെന്നു പിന്നീട് മനസിലായി. സിനിമയിൽ നിന്ന് അവസരങ്ങൾ ഒക്കെ ലഭിച്ചോ എന്ന ചോദ്യത്തിന് ഏതൊരു കലാകാരന്റെയും ആഗ്രഹവും ലക്ഷ്യവും സിനിമ ആണെന്നും പലരും അത് തുറന്നു പറയാത്തതാണെന്നും അതിൽ കുറച്ച് പേരൊക്കെ സിനിമയിൽ എത്തുമെന്നും കുറച്ച് പേർക്ക് അതിനുള്ള ഭാഗ്യം ലഭിക്കില്ല എന്നും താരം പറഞ്ഞു. സിനിമ ആയത് കൊണ്ട് നമുക്ക് ഒന്നും പറയാൻ കഴിയില്ല എന്നും ചിലർ നമ്മളെ കാണുമ്പോൾ അവസരം തരാം എന്നൊക്ക പറയുമെന്നും എന്നാൽ ചെല്ലുമ്പോൾ ഏത് ജയറാം? അറിയില്ലല്ലോ എന്നൊക്കെ പറയുമെന്നും താരം പറഞ്ഞു. അത് കൊണ്ട് ഇനി അവസരം ലഭിച്ചിട്ടേ അതിനെ പറ്റി പറയു വെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.