ഒന്നിച്ച് എത്ര സിനിമയിൽ അഭിനയിച്ചാലും മതി വരില്ല, അത് ഒരു ജന്മം തന്നെയാണ്

ഒരുകാലത്ത് മലയാള സിനിമയിൽ ജനപ്രീയ നായകനായി നിറഞ്ഞു നിന്ന താരമാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല…

ഒരുകാലത്ത് മലയാള സിനിമയിൽ ജനപ്രീയ നായകനായി നിറഞ്ഞു നിന്ന താരമാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്. മലയാള സിനിമയിൽ നിന്ന് ഇപ്പോൾ വിട്ട് നിൽക്കുകയാണ് ജയറാം.

എന്നാൽ അന്യ ഭാഷ ചിത്രങ്ങളിൽ നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ജയറാം കുറച്ച് നാളുകൾക്ക് മുൻപ് പങ്കെടുത്ത ജെ ബി ജങ്ക്ഷൻ എന്ന പരുപാടിയിൽ വെച്ച് ജയറാമിനോട് ചോദിച്ച ചോദ്യവും അതിനു ജയറാം നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിനോട് ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു, ജയറാമിന്റെ കൂടെ അഭിനയിച്ച നായികമാരായ ശോഭന, പാർവതി, ഉർവശി, മഞ്ജു വാര്യർ തുടങ്ങിയ നായികമാരിൽ വീണ്ടും കൂടെ അഭിനയിക്കണം എന്ന് തോന്നിയ നായിക നടി ആരെന്നായിരുന്നു ജോൺ ബ്രിട്ടാസ് ചോദിച്ച ചോദ്യം.

അതിനു ജയറാം നൽകിയ ഉത്തരം ഉർവശി എന്നായിരുന്നു. എല്ലാ നായികമാരും മികച്ചവർ ആണ്. എന്നാലും എടുത്ത് പറയാൻ ആണെങ്കിൽ അത് ഉർവശി തന്നെയാണ് എന്നും അത് ഒരു ജന്മം തന്നെയാണ് എന്നുമാണ് ജയറാം പറഞ്ഞ മറുപടി. പാർവതിയോട് ചോദിച്ചാൽ ആളും ഇതേ ഉത്തരം തന്നെയായിരിക്കും നൽകുക. കാരണം അത്ര മികച്ച നടിയാണ് ഉർവശി എന്നും ഞാനും ഉർവശിയും ഒത്ത് ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നും അതിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ച ചിത്രം ഉണ്ടെന്നും മലയാളം വിട്ട് തമിഴിലേക്ക് പോയാൽ അവിടെയും ഞങ്ങൾ ഒന്നിച്ച് ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ച ചിത്രം ഉണ്ടെന്നുമാണ് ജയറാം പറഞ്ഞ മറുപടി.