പതിവ് തെറ്റിച്ചില്ല, ഒന്‍പതാം തവണയും മേളപ്രമാണിയായി ജയറാം!!!

നടന്‍ മാത്രമല്ല ജയറാം, മേളക്കാരനും ആന പ്രേമിയുമാണ്. പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറമേളത്തില്‍ മേളപ്രമാണിയായി താരം. 151 കലാകാരന്മാര്‍ അണിനിരന്ന മേളമായിരുന്നു. നവരാത്രിയോടനുബന്ധിച്ചുള്ള പവിഴമല്ലിത്തറ മേളത്തിന് ഒമ്പതാം തവണയാണ് ജയറാം മേളപ്രമാണി ആയെത്തിയത്.

രാവിലെ ശീവേലിക്ക് മൂന്ന് ഗജവീരന്മാരും മേളക്കാരും അണിനിരക്കുന്നതിന് മുന്‍പ് തന്നെ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം കാഴ്ച്ചക്കാരെകൊണ്ട് നിറഞ്ഞു. 170 ഓളം കലാകാരന്മാര്‍ക്കിടയിലേക്ക് പ്രമാണിയായി ജയറാം എത്തി, താരത്തിന്റെ ആരാധകരുടെയും മേളം ആരാധകരുടെയും തിരക്കായി.

ഇത് ഒന്‍പതാമത്തെ തവണയാണ് ദുര്‍ഗാഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങായ പവിഴമല്ലിത്തറ മേളത്തിന് ജയറാം പ്രമാണിയായി എത്തുന്നത്. ഇത്രയും തവണ മേളപ്രമാണിയാകാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി താരം പറഞ്ഞു.

Anu B