ജയറാമിന് മാസ്സ് സീനുകള്‍ പറ്റില്ലെന്ന് ആര് പറഞ്ഞു…? ഈ കഥാപാത്രം മാസ്സല്ലേ..?

ജയറാമിനുള്ളിലെ നടനെ മികച്ച രീതിയില്‍ പുറത്തെടുക്കാന്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് എന്നും സാധിച്ചിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ കൈയ്യടി നേടി സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍, ജയറാം നായകനായി എത്തി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്…

ദേഷ്യവും സങ്കടവും പ്രണയവും ഒരുപോലെ തന്റെ മുഖത്ത് വന്നു പോകുന്ന ഒരു തനി നാട്ടുംപുറത്തുകാരനായിട്ടാണ് ജയറാം മനസ്സിനക്കരെ എന്ന സിനിമയില്‍ എത്തിയത്. ജയറാമിന് മാസ്സ് സീനുകള്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി ആയിരുന്നു ഈ ചിത്രം എന്നാണ് കുറിപ്പില്‍ പറയുന്നത്. സിനിമയില്‍ ബെന്നി കൊമ്പനക്കാടന്‍ എന്ന കഥാപാത്രത്തോട് വഴിയില്‍ വെച്ച് കയര്‍ത്തുകൊണ്ട് ജയറാം പറയുന്ന മാസ് ഡയലോഗുകള്‍ ഒരിക്കല്‍ കൂടി ആരാധകരെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കുറിപ്പ്.

റെജിയെന്ന നാട്ടിന്‍ പുറത്തുക്കാരന്റെ ഉശിരും ഊര്‍ജ്ജവും വാക്കുകളിലുടെ കാണിച്ച് കൊടുത്ത പെര്‍ഫോമന്‍സ് ആയിരുന്നു അതെന്ന് കുറിപ്പില്‍ പറയുന്നു. ”എടാ ഷാജുവേ..നിനക്കു കണ്ടത്തെ രഘുനെ അറിയില്ലേ.. കറുത്ത് പോക്കവായിട്ട് നല്ല മസ്സിലൊക്കെയുള്ള…ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെ അവനെന്റെ അപ്പന്‍ ചാക്കോമാപ്ലക്കിട്ടൊന്ന് തല്ലി…എനിക്കങ്ങ് പെറുത്ത് കേറീല്ലെ.

. നമ്മളെ പോസ്സാപ്പിസിന്റെ വളവില്‍ വച്ച് ഞാനും അവനും കോര്‍ത്തപ്പോ നീയും ഉണ്ടായിരുന്നല്ലെ അവിടെ..അവന്റെ അത്രേം മസ്സിലുണ്ടോടാ ബെന്നീ കൊമ്പനക്കാടന്.. ചങ്ങായിമാരൊക്കെ ആവുമ്പോ അതൊക്കെ വേണ്ടെ ആദ്യം പറഞ്ഞ് കൊടുക്കാന്‍…ചെല്ല്..ചെല്ല്..” എന്നതായിരുന്നു ഡയലോഗ്. ഈ രംഗം എത്ര മാസ്സായിട്ടാണ് ജയറാം ചെയ്തുവെച്ചത് എന്നാണ് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Aswathy