മികച്ച കര്‍ഷകനുമാണ് ജയറാം തക്കാളിയും മത്തങ്ങയും വെള്ളരിയും വിളവെടുത്ത് താരം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് ജയറാം. കുടുംബ ചിത്രങ്ങളിലൂടെയാണ് ജയറാം ആരാധകരെ സ്വന്തമാക്കിയത്. നടന്‍ മാത്രമല്ല ചെണ്ടക്കാരനും ആനക്കമ്പക്കാരനും എല്ലാം ആണ് താരം. തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയമായി താരമാണ് ജയറാം. ജയറാം ഒരു നടന്‍…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് ജയറാം. കുടുംബ ചിത്രങ്ങളിലൂടെയാണ് ജയറാം ആരാധകരെ സ്വന്തമാക്കിയത്. നടന്‍ മാത്രമല്ല ചെണ്ടക്കാരനും ആനക്കമ്പക്കാരനും എല്ലാം ആണ് താരം. തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയമായി താരമാണ് ജയറാം.

ജയറാം ഒരു നടന്‍ മാത്രമല്ല നല്ലൊരു കൃഷിക്കാരന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെയാണ് തന്റെ കൃഷിയിടത്തിന്റെ വീഡിയോ ജയറാം പങ്കുവച്ചത്.

തന്റെ തോട്ടത്തില്‍ വിളഞ്ഞ തക്കാളിയും മത്തങ്ങയും വെള്ളരിയുമൊക്കെ ശേഖരിക്കുകയാണ് ജയറാം. പശ്ചാത്തലത്തില്‍ ജയറാം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘മനസ്സിനക്കരെ’യിലെ ഗാനവും ഉണ്ട്.

80-90 കാലഘട്ടങ്ങളിലെ കുടുംബ ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്നു ജയറാം. മണിരത്നം സംവിധാനം ചെയ്ത ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ വളരെ വേറിട്ട ലുക്കിലാണ് ജയറാം എത്തിയത്.