ആ സംവിധായകരെ വിശ്വാസമില്ല… ജയറാം നഷ്ടപ്പെടുത്തിയത് മലയാളത്തിലെ രണ്ട് സർവ്വകാല ഹിറ്റ് സിനിമകൾ

നിരവധി സൂപ്പർഹിറ്റുകളിൽ നായകനായി അഭിനയിച്ചിരുന്നുവെങ്കിലും മലയാളത്തിലെ രണ്ട് സർവ്വകാല ഹിറ്റുകളിൽ നായകനാകാനുള്ള അവസരം നടൻ ജയറാം കളഞ്ഞ് കുളിച്ചിരുന്നു. റാംജിറാവു സ്പീക്കീങ്ങ്, ഒരു മറവത്തൂർ കനവ് എന്നീ സിനിമകളായിരുന്നു ജയറാം നഷ്ടപ്പെടുത്തിയത്. മിമിക്രി രംഗത്ത്…

നിരവധി സൂപ്പർഹിറ്റുകളിൽ നായകനായി അഭിനയിച്ചിരുന്നുവെങ്കിലും മലയാളത്തിലെ രണ്ട് സർവ്വകാല ഹിറ്റുകളിൽ നായകനാകാനുള്ള അവസരം നടൻ ജയറാം കളഞ്ഞ് കുളിച്ചിരുന്നു. റാംജിറാവു സ്പീക്കീങ്ങ്, ഒരു മറവത്തൂർ കനവ് എന്നീ സിനിമകളായിരുന്നു ജയറാം നഷ്ടപ്പെടുത്തിയത്. മിമിക്രി രംഗത്ത് നിന്നും എത്തിയ സിദ്ധിഖ് ലാൽ ടീം ആദ്യമായി സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിൽ സായ് കുമാർ ചെയ്ത നായക കഥാപാത്രമായി ആദ്യം മനസ്സിൽ കണ്ടിരുന്നത് ജയറാമിനെയായിരുന്നു.

പക്ഷേ പുതുമുഖ സംവിധായർക്കൊപ്പം വർക്ക് ചെയ്യാൻ താല്പര്യം കാണിക്കാതിരുന്ന ജയറാം ആ ഹിറ്റ് ചിത്രം തിരസ്‌കരിക്കുകയായിരുന്നു.

ജയറാം ചെയ്യാതെ പോയ മറ്റൊരു ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ മുഖ്യ കഥാപാത്രവും ജയറാം തന്നെയായിരുന്നു. പക്ഷേ ലാൽ ജോസ് എന്ന പുതുമുഖ സംവിധായകനിൽ അധികം വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ സിനിമയും സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു.

പിന്നീട് മമ്മൂട്ടി വന്നതോടെ ശ്രീനിവാസൻ തിരക്കഥയിൽ മാറ്റം വരുത്തി മമ്മൂട്ടിക്ക് ചേരുന്ന രീതിയിൽ ഒരു മറവത്തൂർ കനവ് മാറ്റി എഴുതുകയായിരുന്നു. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പും സുപ്പർതമാശയും അടി പൊളി ഗാനങ്ങളുമായി എത്തിയ ഒരു മറവത്തൂർ കനവ് തകർപ്പൻ വിജയമായിരുന്നു നേടിയത്.