കണ്ണാ….നല്ല സിനിമയുടെ ഭാഗമാവാന്‍ പറ്റുന്നതാണ് ഭാഗ്യം..! കാളിദാസിന് ആശംസകള്‍ നേര്‍ന്ന് ജയറാം!!

അച്ഛന്‍ ജയറാമിന്റേയും അമ്മ പാര്‍വ്വതിയുടേയും പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. അച്ഛന്റെ മകനായി തന്നെ അഭിനയിച്ച് ബാലതാരമായി കരിയര്‍ ആരംഭിച്ച താരം, ഇപ്പോള്‍ മലയാളം, തമിഴ് സിനിമാ മേഖലകളിലെ…

അച്ഛന്‍ ജയറാമിന്റേയും അമ്മ പാര്‍വ്വതിയുടേയും പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. അച്ഛന്റെ മകനായി തന്നെ അഭിനയിച്ച് ബാലതാരമായി കരിയര്‍ ആരംഭിച്ച താരം, ഇപ്പോള്‍ മലയാളം, തമിഴ് സിനിമാ മേഖലകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്ന കാളിദാസിന്റെ ഏറ്റവും പുതിയൊരു സിനിമയ്ക്ക് വേണ്ടി മകന് ആശംസകള്‍ നേര്‍ന്ന് എത്തിയ അച്ഛന്‍ ജയറാമിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

kalidas_jayaram_20633214_1755995041094513_3011524101794693120_n

തമിഴില്‍ നച്ചത്തിരം നഗര്‍ഗിരദ് എന്ന സിനിമയിലാണ് കാളിദാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. മകന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് അച്ഛന്‍ ജയറാം. കണ്ണാ….നല്ല സിനിമയുടെ ഭാഗമാവാന്‍ പറ്റുന്നതാണ് കരിയറിലെ ഭാഗ്യം..എല്ലാവിധ ആശംസകളും എന്നാണ് കാളിദാസിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച്ുകൊണ്ട് ജയറാം കുറിച്ചിരിക്കുന്നത്. ചില സിനിമകളില്‍ പരാജയം നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിലും പിന്നീട് കാളിദാസിന്റെ അഭിനയ മികവ് ഏവരേയും ഞെട്ടിച്ചിരുന്നു

. വന്‍ ഹിറ്റായ കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും ചെറിയ വേഷത്തില്‍ പോലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരദ്’ എന്ന പുതിയ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കാളിദാസ് എത്തുന്നത്. ഇനിയന്‍ എന്ന കഥാപാത്രത്തെ ആണ് ഈ സിനിമയില്‍ കാളിദാസ് അവതരിപ്പിക്കുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അതേസമയം, മകന് വേണ്ടി ആശംസകള്‍ നേര്‍ന്ന് എത്തിയ ജയറാമിന്റെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അച്ഛനെ പോലെ മകനും ഒരു വലിയ നടനാവും എന്നാണ് ആരാധകരും ആശംസകള്‍ പങ്കുവെച്ച് കുറിയ്ക്കുന്നത്.