ദുരിതാശ്വാസക്യാമ്ബിലേക്ക് ബയോ ടോയ്ലറ്റുകള്‍ എത്തിച്ച് ജയസൂര്യ

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ച് നടൻ ജയസൂര്യ. ക്യാമ്പിൽ ആകെ ഉള്ളത് 564 ആളുകളാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ആളുകളാണ് ഓരോ ക്യാമ്ബിലുമുള്ളത്.…

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ച് നടൻ ജയസൂര്യ. ക്യാമ്പിൽ ആകെ ഉള്ളത് 564 ആളുകളാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ആളുകളാണ് ഓരോ ക്യാമ്ബിലുമുള്ളത്.
എല്ലാവര്‍ക്കും ആവശ്യമായ ശൌചാലയ സൌകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് 10 താല്‍ക്കാലിക ടോയ്‌ലറ്റുകള്‍ നല്‍കാന്‍ താരം തീരുമാനമെടുത്തത്. കാലവര്‍ഷത്തില്‍ ഏറെ ദുരന്തം നേരിട്ടത് വയനാട്ടിലെ മേപ്പാടിയിലും  മലപ്പുറത്തെ കവളപ്പാറയിലുമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള  ടോയ്‌ലറ്റുകലാണ്.