“ഞാന്‍ ഒരിക്കലും ഒരു മികച്ച നടനല്ല”!! .. അങ്ങനെ വിശ്വസിച്ചാല്‍? .. ജയസൂര്യ പറയുന്നു

സിനിമാ ജീവിതത്തില്‍ വളരെ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും ഒരു താര ജാഡയും ഇല്ലാതെ വന്ന വഴി മറക്കാതെ ജീവിക്കുന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മലയാള സിനിമയില്‍ ഈ കലാകരന്റെ വളര്‍ച്ച ഒട്ടും…

സിനിമാ ജീവിതത്തില്‍ വളരെ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും ഒരു താര ജാഡയും ഇല്ലാതെ വന്ന വഴി മറക്കാതെ ജീവിക്കുന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മലയാള സിനിമയില്‍ ഈ കലാകരന്റെ വളര്‍ച്ച ഒട്ടും പെട്ടന്ന് അല്ലായിരുന്നു. മിമിക്രിയിലൂടെ വന്ന് ചെറിയ കോമഡി വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ നിന്ന് അഭിനയം പഠിച്ച് പിന്നീട് കഥാപാത്രങ്ങളിലൂടെ ജീവിച്ച നടനാണ് ജയസൂര്യ.

അതിന് ഉദാഹരണമായി എത്രയോ കഥാപാത്രങ്ങള്‍ അദ്ദേഹം തന്റെ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ ജീവിച്ച് അഭിനയിച്ച ഒരു സിനിമയ്ക്കുള്ള അര്‍ഹതയായിരുന്നു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരത്തിലൂടെ ജയസൂര്യയെ തേടിയെത്തിയത്. വെള്ളം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ഈ അംഗീകാരം. ഇപ്പോഴിതാ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടയിരിക്കുന്നത്. താന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ജയസൂര്യ വേദിയില്‍ വെച്ച് പറഞ്ഞത്.

അങ്ങനെ വിശ്വസിച്ചാല്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും താരം പറയുന്നു. സിനിമാ മേഖലയില്‍ അത്യുന്നതങ്ങളില്‍ എത്തിയിട്ടും താരത്തിന്റെ ഇപ്പോഴും ഉള്ള എളിമയ്ക്കാണ് ആരാധകര്‍ കൈയ്യടിക്കുന്നത്.

കഴിഞ്ഞ ദിവസം, ഒരു കുഞ്ഞ് ഹോട്ടലില്‍ കയറി ഒരു വയസ്സായ അമ്മയുടെ കൈയ്യില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ജയസൂര്യ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.