വീണ്ടും അവള്‍ എന്റെ കൈകളില്‍ എത്തി..! ജയസൂര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍!

ഓരോ പുതിയ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ജയസൂര്യ. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിലെ മറ്റൊരു നേട്ടം സ്വന്തമാക്കിയ സന്തോഷം ആരാധകരെ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം. സോഷ്യല്‍ മീഡി വഴിയാണ് ഈ സന്തോഷവാര്‍ത്ത…

ഓരോ പുതിയ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ജയസൂര്യ. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിലെ മറ്റൊരു നേട്ടം സ്വന്തമാക്കിയ സന്തോഷം ആരാധകരെ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം. സോഷ്യല്‍ മീഡി വഴിയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ച് ജയസൂര്യ എത്തിയത്. ഫിലീംഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ സന്തോഷമാണ് ജയസൂര്യ പങ്കുവെയ്ക്കുന്നത്. വെള്ളം എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് ജയസൂര്യയെ തേടി ഈ അംഗീകാരം എത്തിയത്.

മൂന്നാമത്തെ തവണയാണ് താരത്തിന് ഫിലീം ഫെയര്‍ പുരസ്‌കാരം ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓരോ പുരസ്‌കാരവും അംഗീകാരവും എന്റെ ജോലി മികച്ചതാക്കാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു എന്നാണ് നടന്‍ അവാര്‍ഡ് സ്വീകരിച്ച വാര്‍ത്ത അറിയിച്ച് കുറിയ്ക്കുന്നത്., ഈ അതിമനോഹരിയായ ബ്ലാക്ക് ലേഡി എന്റെ കൈകളിലേക്ക് എത്തുന്നത് ഇത് മൂന്നാം തവണയാണ്.. ഫിലീംഫെയറിന് ഒരുപാട് നന്ദി.. വെള്ളം എന്ന ഞാന്‍ അഭിനയിച്ച സിനിമയുടെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഈ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നു.

എന്നെ സ്‌നേഹിക്കുന്നവര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി.. എനിക്ക് ലഭിക്കുന്ന ഓരോ അവാര്‍ഡും എന്റെ ജോലി മികച്ചതാക്കാന്‍ പ്രചോദനം നല്‍കുന്നുണ്ട്. പുതിയ ഓരോ സിനിമയിലൂടെയും നിങ്ങള്‍ക്കുള്ള ആകാംക്ഷ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കും.. എന്നാണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്…

വെള്ളം എന്ന സിനിമയിലെ അഭിനയ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ആയിരുന്നു ജയസൂര്യയെ തേടിയെത്തിയിരുന്നത്.. കഥാപാത്രത്തില്‍ അദ്ദേഹം ജീവിക്കുയായിരുന്നു എന്ന് സംശയമില്ലാതെ പറയാം.. അവാര്‍ഡ് സ്വീകരിച്ച ജയസൂര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും എത്തിയിട്ടുണ്ട്.

Jayasurya1
Jayasurya1