“ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കൊറച്ച് മോനും കഴിച്ചോ” ജയസൂര്യയ്ക്ക് സ്‌നേഹം വിളമ്പിയ ‘അമ്മ’

മലയാള സിനിമയില്‍ ജയസൂര്യ എന്ന നടന്റെ വളര്‍ച്ച ഒട്ടും വേഗത്തില്‍ അല്ലായിരുന്നു. ചെറിയ റോളുകളും കോമഡി കഥാപാത്രങ്ങളും ആയി ആദ്യം സക്രീനില്‍ പ്രത്യക്ഷപ്പെട്ട ആ പയ്യന്‍ ഇപ്പോള്‍ ഒരു മികച്ച നടനായി മാറിയിരിക്കുന്നു. ഓരോ…

മലയാള സിനിമയില്‍ ജയസൂര്യ എന്ന നടന്റെ വളര്‍ച്ച ഒട്ടും വേഗത്തില്‍ അല്ലായിരുന്നു. ചെറിയ റോളുകളും കോമഡി കഥാപാത്രങ്ങളും ആയി ആദ്യം സക്രീനില്‍ പ്രത്യക്ഷപ്പെട്ട ആ പയ്യന്‍ ഇപ്പോള്‍ ഒരു മികച്ച നടനായി മാറിയിരിക്കുന്നു. ഓരോ കഥാപാത്രങ്ങളായി സ്‌ക്രീനില്‍ ജീവിക്കുന്ന ജയസൂര്യയെ ആണ് ഇപ്പോള്‍ ആരാധകര്‍ കാണുന്നത്.

അത്‌കൊണ്ട് തന്നെ ഈ നടന്റെ കഥാപാത്രങ്ങള്‍ എന്നും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്. സിനിമാ ജീവിതത്തില്‍ എന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഇപ്പോള്‍ താരം പുതുതായി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രകൃതി രമണീയമായ വാഗമണില്‍ നിന്നും കുറച്ച് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസവും താരം പങ്കുവെച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാത്സല്യം തുളുമ്പുന്ന ഫോട്ടോയാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

വീട്ടിലെ ഊണ് എന്നൊരു കുഞ്ഞുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു പ്രായമായ അമ്മ താരത്തിന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് ചിത്രത്തില്‍ കാണാം. ”ഇത് ഇവിടുത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ അമ്മ താരത്തിനോട് പറഞ്ഞ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പ് ആയി ജയസൂര്യ നല്‍കിയിട്ടുള്ളത്. അത്രയം സ്‌നേഹം നിറഞ്ഞൊഴുകുന്ന ഈ പോസ്റ്റിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് ലഭിച്ച്‌കൊണ്ടിരിക്കുന്നത്.