വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

ആളുകളെ ഹാസ്യത്തിലൂടെ കൈയിലെടുക്കുന്നതില്‍ നടന്‍ ജയസൂര്യ മുന്നില്‍ തന്നെയാണ്. നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ നിറസാന്നിധ്യമാണ് ജയസൂര്യ എന്ന് പറയേണ്ടതില്ലാല്ലോ. ഇപ്പോളിതാ വിവാഹം കഴിഞ്ഞ തുടക്ക കാലത്ത് തന്റെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി…

ആളുകളെ ഹാസ്യത്തിലൂടെ കൈയിലെടുക്കുന്നതില്‍ നടന്‍ ജയസൂര്യ മുന്നില്‍ തന്നെയാണ്. നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ നിറസാന്നിധ്യമാണ് ജയസൂര്യ എന്ന് പറയേണ്ടതില്ലാല്ലോ. ഇപ്പോളിതാ വിവാഹം കഴിഞ്ഞ തുടക്ക കാലത്ത് തന്റെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുകയാണ് ജയസൂര്യ. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ക്ഷമയും വിട്ടുവീഴ്ചകളും കുടുംബത്തില്‍ സന്തോഷം കൊണ്ട് വന്നു.

jayasurya childrenഞാന്‍ കല്യാണം കഴിച്ചിട്ട് ഏകദേശം പതിനാറ് വര്‍ഷമായി. ആദ്യ സമയത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാച്‌ലറായിരുന്ന സമയത്തെ പോലെയാണ് തുടക്കത്തില്‍ പെരുമാറുക. ഭാര്യയുമൊത്ത് പുറത്തിറങ്ങുമ്ബോഴായിരിക്കും ഏതെങ്കിലും സുഹൃത്തുക്കളെ കാണുക. അവരോട് അരമണിക്കൂറോളം സംസാരിച്ച്‌ പോവാന്‍ നോക്കുമ്ബോഴാണ് ഭാര്യയെ ഓര്‍മ്മിക്കുക. അവള്‍ അവിടെ പോസ്റ്റ് ആയി ഇരിക്കുകയാണ്. അപ്പോഴെക്കും അവിടെ മുഖം മാറിയിട്ടുണ്ടാവും.

jayasurya famillyആദ്യത്തെ സമയത്ത് ഭര്‍ത്താവ് എന്തൊക്കെ തമാശയാണ് പറയുന്നതെന്ന് മനസിലാകില്ല. ഇതൊക്കെ ക്ലീയര്‍ ആയി വരാന്‍ നാലഞ്ച് വര്‍ഷമാകും. ചിലര്‍ക്ക് അതിനൊന്നും ക്ഷമയില്ല. അത് കൊണ്ടാണ് ഈ ഡിവേഴ്‌സുകളൊക്കെ ഉണ്ടാവുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ പറയാതെ അവള്‍ എന്താണ് ചിന്തിച്ചതെന്ന് എനിക്ക് അറിയാം. അവള്‍ക്ക് എന്നെയും അറിയാം. സംസാരിക്കാരതെ സംസാരിക്കാന്‍ പറ്റുന്നുണ്ട്. വിട്ട് വീഴ്ചകള്‍ വേണം. ഒരാള്‍ താന്ന് കൊടുക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയും.