ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ നിവർത്തിയില്ലാതെയും മറ്റുള്ളവരാൽ ചതിക്കപെട്ട കുറെ സ്ത്രീകൾ…

jeena-alfonsa-facebook-post

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ നിവർത്തിയില്ലാതെയും മറ്റുള്ളവരാൽ ചതിക്കപെട്ട കുറെ സ്ത്രീകൾ ആണ് ആർക്കും വേണ്ടാതെ ഈ തെരുവിൽ കഴിയുന്നത്. തന്റെ ഫേസ്ബുക്കിലൂടെ അവരുടെ കഥ തുറന്നു പറയുകയാണ് ജീന അൽഫോൻസാ ജോൺ.

ജീനയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം

മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകൾ… 4th സെമസ്റ്റർ ഫീൽഡ്‌വർക്കിനായി പ്രശസ്തമായ സ്നേഹാലയ ഓർഗനൈസഷൻ ആണ് തിരഞ്ഞെടുത്തത്. അവരുടെ സ്‌നേഹജ്യോത് പ്രൊജക്റ്റ് ചോദിച്ചുവാങ്ങുകയും ചെയ്തു. സെക്സ് വർക്കേഴ്സിന്റെ സോഷ്യൽ ഇന്റഗ്രേഷനും HIV AIDS പ്രിവെൻഷനുമാണ് ഈ പ്രോജക്ടിന്റെ main ഉദ്ദേശം.

പ്രധാനമായും വേശ്യാവൃത്തി ചെയ്യുന്നവരുടെ പുനരുദ്ധാരണവും സുരക്ഷിതമായ ലൈംഗീക ബന്ധത്തിനെക്കുറിച്ചുള്ള ബോധവൽക്കരണവും അവരുടെ മക്കളുടെ environment മോഡിഫിക്കേഷൻ, വേശ്യാവൃത്തിയിൽ നിന്നും മോചനം ആഗ്രഹിയ്ക്കുന്നവർക്കു റീഹാബിലിറ്റേഷനും എംപ്ലോയ്‌മെന്റും, HIV, AIDS control, കോണ്ടം വിതരണം എന്നിവയൊക്കെയാണ് പ്രൊജക്റ്റ് കയ്യികാര്യം ചെയ്യുന്നത്.

ഇതിൽ male-female sex workers, MSM- male sex with male, transgenders തുടങ്ങിയ എല്ലാവരും ഉൾപ്പെടും. സത്യത്തിൽ അവിടെനിന്നാണ് kothi, panthi, double ducker തുടങ്ങിയവ വിഭാഗങ്ങളെക്കുറിച്ചും അറിയുന്നത്. LGBTQ വിഭാഗങ്ങൾക്കും അപ്പുറം ചിലതുകൂടെ ഉണ്ടെന്ന തിരിച്ചറിവ്…. Brothel അഥവാ വേശ്യാലയങ്ങൾ സന്ദർശിയ്ക്കാൻ ആദ്യമായി സാധിച്ചതും ഇവിടെനിന്നാണ്.. ആദ്യമൊന്നും ഞങ്ങളെ അവിടേയ്ക്കു കൊണ്ടുപോകാൻ പ്രൊജക്റ്റ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.

പെൺകുട്ടികൾ പോകുന്നത് തികച്ചും അപകടകരമാണത്രെ. പക്ഷെ ഞങ്ങൾക്ക് അവിടെപ്പോയി അവരുടെ അവസ്ഥ മനസ്സിലാക്കണമെന്ന് അത്രമേൽ ആഗ്രഹവും ആവശ്യവുമായിരുന്നു. ഒടുവിൽ ഞങ്ങളുടെ നിശ്ചയ ധാർത്ത്യത്തിനുമുന്നിൽ ഉദ്യോഗസ്ഥരുടെ സാഹ്‌നിധ്യത്തിൽ പോകാമെന്നും, 5മിനുറ്റിൽ കൂടുതൽ അവിടെ നിൽക്കില്ലയെന്നുമുള്ള ഉറപ്പിന്മേൽ പോകാൻ അവർ സമ്മതിച്ചു. അങ്ങിനെ ബ്രോത്തലിലേക്ക്.. തികച്ചും പരിതാപകരമായ സാഹചര്യങ്ങൾ..

കുഞ്ഞു കുഞ്ഞു മുറികളെ വീടെന്നു വിളിയ്ക്കാനാകുമോ എന്നറിയില്ല. അടിസ്ഥാനപരമായ യാതൊരു സൗകര്യങ്ങളും അവിടേക്കണ്ടില്ല. വളരെ പ്രായമായ (ഏകദേശം 65വയസിനും മുകളിൽ പ്രായം തോന്നിയ്ക്കുന്ന) ഒരു സ്ത്രീയാണ് സ്വീകരിച്ചത്. (ഏറ്റവും പ്രായമായ ആ സ്ത്രീയടക്കം എല്ലാവരും sex work ചെയ്യുന്നുണ്ടത്രേ). അവരെക്കൂടാതെ 2 സ്ത്രീകളും ഭർത്താവും ക്കൂടി അവിടെയുണ്ടായിരുന്നു. ആ സ്ത്രീയുടെ ദേഹത്ത് ഒന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും ഭർത്താവുള്ളപ്പോൾ അത് മോശമല്ലേ എന്ന് കരുതി നോട്ടം പിൻവലിച്ചു. പക്ഷെ പിന്നീട് sir പറഞ്ഞപ്പോളാണ് അറിഞ്ഞത് അതവരുടെ കസ്റ്റമർ ആയിരുന്നെന്ന്..

പക്ഷെ വീട്ടിലെ ഒരംഗത്തെപോലെ അയാളവിടെ ഫുഡ് കഴിയ്ക്കുന്നു. ഏതായാലും ഞങ്ങളെ madom എന്നുവിളിച്ചു വളരെമാന്യതയോടെ ചായയൊക്കെ ഇട്ടുതരാൻ തുനിഞ്ഞുകൊണ്ടു അകത്തേയ്ക്കു ക്ഷണിച്ചു. (ഏകദേശം എല്ലാ വീട്ടിലും ഇത്തരത്തിൽത്തന്നെ അനുഭവിച്ച ആദിത്യ മര്യാദ ഞെട്ടിച്ചുകളഞ്ഞു). ഒരു ഏരിയയിൽ ഒരുപാട് വീടുകൾ ഇങ്ങിനുണ്ട്. പലരും പല നാട്ടിൽനിന്നും വന്നവർ. സമൂഹം കല്പിയ്ക്കുന്ന സൗന്ദര്യ സങ്കല്പമനുസരിച്ഛ്, അതിസുന്ദരികൾ മുതൽ പല രൂപത്തിലും ഭാവത്തിലുമുള്ളവർ. ചിലവീടുകളിൽ ഭർത്താവും അവരുടെകൂടെയുണ്ട്. അയാളുടെ അറിവും സമ്മതത്തോടെയുമാണത്രെ ഇതൊക്കെ നടക്കുന്നത്.

അവർക്കിടയിൽ തന്നെ ഏജന്റുമാരും താമസിക്കുന്നുണ്ട്. (Ooh എത്ര അഭിമാനത്തോടെയാണ് അയാൾ ഞാനൊരു ഏജന്റ് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത്… ) ഗിരീഷ് കുൽക്കർണി sir സ്നേഹാലയയിൽ ഈ പ്രൊജക്റ്റ് ആരംഭിച്ചശേഷം ഈ സ്ത്രീകൾ അതിലേക്ക് വിശ്വാസമർപ്പിച്ഛ് കടന്നുവരാൻ ഏകദേശം 10 വർഷം വേണ്ടിവന്നുവത്രേ.

പലർക്കും പറയാനുള്ളത് കാമുകൻ ചതിച്ചതിന്റെയും കുടുംബ പ്രാരാബ്ധങ്ങളുടെയും കഥകളാണ്. ചിലർ നിർവികാരരായി സംസാരിയ്ക്കുമ്പോൾ മറ്റു ചിലർ കരഞ്ഞുകൊണ്ട് സ്വന്തം വിധിയെ പഴിച്ചു നെടുവീർപ്പെടുന്നു. കടുത്ത ലിപ്സ്റ്റിക്, തലനിറയെ മുല്ലപ്പൂ, ഹെവി മേക്കപ്പ് എന്നുള്ള പരമ്പരാഗത വിശേഷണങ്ങൾ ഒന്നുംതന്നെ ആരിലും കണ്ടില്ല. മഹാരാഷ്ട്രയുടെ സംസ്കാരമായ കാത്തുനിറയെ കമ്മൽ, മൂക്കുത്തി എന്നിയൊഴിച്ചാൽ വേറൊന്നും അഡിഷണൽ ആയിട്ട് അവർ ധരിച്ചിട്ടില്ല..

പലരും കണ്ണുപോലും എഴുതിയിട്ടില്ല. എല്ലാവരുടെയും തന്നെ ദേഹത്തിൽ പല തരം പാടുകൾ പ്രത്യക്ഷമാണ്. കഴുത്തു നിറയെ love bytes. (Love ഉണ്ടോ എന്നത് പ്രത്യേകം ചോദിയ്ക്കാൻ നിന്നില്ല). ഒരുദിവസം 3ഉം 4ഉം കസ്റ്റമേഴ്സിനിനെ ഡീൽ ചെയ്യുന്നവരുണ്ടത്രേ. പ്രായം മാറുന്നതനുസരിച്ചു് വേദനത്തിലും മാറ്റം വരും. ചിലർക്ക് ദിവസ്സം 1500മുതൽ 2000 വരെ കിട്ടുമ്പോൾ മറ്റു ചിലർക്ക് 150-450 വരെ യാണ് കിട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ redstreet ആയ കൽക്കത്തയിലെ സോനാഗച്ചിയിൽ വെറും 30-50 രൂപയാണുപോലും കിട്ടുന്നത്.

ആ അറിവ് ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞു. ഒരു പാക്കറ്റ് മാഗ്ഗി വിൽക്കുന്ന ലാഘവത്തിൽ ചിലർ ശരീരങ്ങൾ വിൽക്കുന്നു.. ഇന്ത്യയിലെ 2ആമത്തെ വലിയ #redstreet ആണ് കാമാത്തിപുര ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ. അവിടുത്തെ ജീവിതങ്ങളെ നേരിട്ടറിയുംതോറും നെഞ്ച് പിടയ്ക്കുന്നു… അടിവയറ്റിൽനിന്നും മനം പിരട്ടൽ ഉണ്ടാവുന്നു. ക്ലാസ്സ്‌റൂം ചർച്ചകളിലും മറ്റും പീഡനങ്ങൾ കുറയ്ക്കാൻ ഗവണ്മെന്റ് വേശ്യാലയങ്ങൾക്ക് അനുമതികൊടുക്കണം എന്ന് വാദിച്ച ഒരാളായിരുന്നു ഞാൻ.

പക്ഷെ, ഇനിയൊരിയ്ക്കലും അത്തരമൊരു പ്രസ്താവന എന്നിൽനിന്നും ഉണ്ടാവില്ല. അതുറപ്പ്. കൂടാതെ ഈ ചെറിയൊരു കാലയളവിൽ തന്നെ കിട്ടയ അപൂർവമായ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെ സന്തോഷവും….. NB: ഫോട്ടോ എടുക്കുന്നത് എത്തിക്സിന് എതിരായതിനാൽ ഗൂഗിൾ ഫോട്ടോയാണ് കൊടുത്തിരിയ്ക്കുന്നത്..

https://www.facebook.com/photo.php?fbid=1259403524449773&set=a.155279584862178&type=3