സിനിമയെ കീറി മുറിക്കാന്‍ ഞാന്‍ ഇല്ല…! അവര്‍ക്കും ഒരു കുടുംബമുണ്ട്! തുറന്നടിച്ച് ജീത്തു ജോസഫ്

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ പുതിയ സിനിമകളുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും ചിത്രത്തെ കുറിച്ചുള്ള റിവ്യൂകള്‍ പറയുന്ന പ്രവണതയെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്…

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ പുതിയ സിനിമകളുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും ചിത്രത്തെ കുറിച്ചുള്ള റിവ്യൂകള്‍ പറയുന്ന പ്രവണതയെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജീത്തു. സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും സിനിമയെ കുറിച്ചുള്ള റിവ്യൂ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.. അത് തെറ്റായ പ്രവണതയാണ്. പക്ഷേ, അത് ചെയ്യരുത് എന്ന് പറയാനും പറ്റില്ല.. അതെല്ലാം ഓരോ വ്യക്തികളുടെ ഇഷ്ടമാണ്.

പക്ഷേ, താന്‍ ഒരിക്കലും ഒരു സിനിമയെ കീറിമുറിച്ച് പറയുന്ന വ്യക്തിയല്ല.. ചില പ്രശ്‌നങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കില്‍ അത് ആ സിനിമയുമായി ബന്ധപ്പെട്ടവരെ കാണുമ്പോള്‍ ജെനുവിനായി പറയും.. അല്ലാതെ ഒരു സിനിമയെ കീറിമുറിച്ച് അഭിപ്രായം പറയില്ല.. സിനിമയുടെ ലോജിക്കില്‍ വ്യത്യാസം ഉണ്ടെങ്കിലും മൊത്തത്തില്‍ ആ സിനിമ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തന്നെ എന്റര്‍ടെയ്ന്‍ ചെയ്‌തോ എന്ന് മാത്രമാണ് നോക്കുന്നത്.. കാരണം ഒരു സിനിമയുടെ കഷ്ടപ്പാട് എന്താണ് എന്ന് എനിക്ക് അറിയാം.. അതിന് പിന്നില്‍ ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട്.

പണം മുടക്കുന്ന ഒരു നിര്‍മ്മാതാവ് ഉണ്ട്, അവര്‍ക്കും ഒരു കുടുംബം ഉണ്ട്… എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും സിനിമയെ കുറിച്ചുള്ള റിവ്യൂ ഷെയര്‍ ചെയ്യുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണത. എന്നാല്‍ ചിലപ്പോള്‍ ആദ്യ പകുതിയില്‍ നിന്ന് വളരെ വ്യത്യസ്തമോ സസ്‌പെന്‍സുകളോ ഇരിക്കുന്നത് രണ്ടാം പകുതിയില്‍ ആയിരിക്കും.. അങ്ങനെ സിനിമയെ വിലയിരുത്താതെ ആദ്യ പകുതി കണ്ട് തന്നെ സിനിമയെ വിലയിരുത്തി അഭിപ്രായം പറയുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ജീത്തു ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചില പാകപ്പിഴകള്‍ വന്നാലും സിനിമ മൊത്തത്തില്‍ പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ടോ എന്നതിലാണ് കാര്യം എന്നാണ് അദ്ദേഹം പറയുന്നത്.