“അമ്മച്ചിയാണേ ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല”..!! പുതിയ തുടക്കത്തെ കുറിച്ച് ജീവ

ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നെങ്കിലും ജീവ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത് സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ്. അനായാസമായ അവതരണ ശൈലികൊണ്ട് തന്നെ എല്ലാവരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അവതരണം കൊണ്ടു പോകുന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും…

ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നെങ്കിലും ജീവ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത് സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ്. അനായാസമായ അവതരണ ശൈലികൊണ്ട് തന്നെ എല്ലാവരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അവതരണം കൊണ്ടു പോകുന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ഒരു ഗുണം തന്നെയാണ് ജീവയ്ക്ക് ആരാധകര്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിക്കാനുണ്ടായ കാരണവും. അവതരണത്തിന് പുറമെ വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയിലേക്ക് വീണ്ടും ഒരു പുതിയ തുടക്കം കുറിയ്ക്കുകയാണ് താരം. 2018ല്‍ പുറത്തിറങ്ങിയ അങ്ങനെ ഞാനും പ്രേമിച്ചു എന്നതാണ് താരത്തിന്റെ ആദ്യ സിനിമ എങ്കിലും ഈ പുതിയ തുടക്കം തനിക്ക് ഒരു കരിയര്‍ ബ്രേക്ക് ആവുമെന്നാണ് ജീവയും ഉറച്ച് വിശ്വസിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 21 ഗ്രാംസ് എന്ന സിനിമയില്‍ ആണ് ജീവ ഇപ്പോള്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

https://www.instagram.com/p/CZrXhnGpD1m/?utm_source=ig_web_copy_link

ഈ സിനിമയിലേക്ക് എങ്ങനെ താന്‍ എത്തിച്ചേര്‍ന്നു എന്നതിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നീ എന്റെ സിനിമയില്‍ അഭിനയിക്കുമോടാ എന്ന് അനൂപ് മേനോന്‍ ചോദിച്ചപ്പോള്‍ ഇത്ര നല്ല ക്യാരക്ടറാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല…. അമ്മച്ചിയാണെ സത്യം. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്ക് നന്ദി’ എന്നുമായിരുന്നു ജീവ തന്റെ പുതിയ സിനിമയായ ട്വന്റി വണ്‍ ഗ്രാംസിനെക്കുറിച്ച് ജീവ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്.

https://www.instagram.com/p/CZom6fBJfjg/?utm_source=ig_web_copy_link

സിനിമയുടെ ട്രെയിലറും തന്റെ കഥാപാത്രത്തിന്റെ ചിത്രവും ജീവ പങ്കുവെച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ജീവയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മെറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.