‘ആ ബെഡിന് ഒരു റസ്റ്റ്‌ കൊടുക്ക്’;ആരാധകരെ ഞെട്ടിച്ച് ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ജീവയും അപർണയും!

അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അപർണ തോമസ്. അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ താരത്തിന് സാധിച്ചു. മോഡലിംഗ് രംഗത്തും സജീവമാണ്…

അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അപർണ തോമസ്. അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ താരത്തിന് സാധിച്ചു. മോഡലിംഗ് രംഗത്തും സജീവമാണ് അപർണ തോമസ്. സി കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റിഷോയിൽ ജീവക്കൊപ്പം അവതാരകയായി എത്തി മികച്ച സ്വീകാര്യത തന്നെ അപർണ നേടിയിരുന്നു.എയർഹോസ്റ്റസ് കൂടിയായ അപർണ ആ ജോലി ഉപേക്ഷിച്ചാണ് മീഡിയ ഫീൽഡിൽ സജീവമായത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു അപർണ്ണയും ജീവയും വിവാഹിതരായത്. ഇരുവർക്കും മികച്ച സ്വീകാര്യത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. ജീവയുമായുള്ള വിവാഹത്തോടെ അപർണയ്ക്ക് ജീവയുടെ ആരാധകരെ കൂടി സ്വന്തമാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ജീവ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.ബെഡ്‌റൂമിൽ നിന്നുള്ള ബോൾഡ് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് ജീവ പങ്കുവെച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ഓരോ ചെറിയ നിമിഷവും ആസ്വദിക്കുക.’എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ചിത്രത്തെ ട്രോളിയും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘ആ ബെഡിന് ഒരു റസ്റ്റ്‌ കൊടുക്ക്, ആ ക്യാമറാമാൻ അവിടെ തന്നെയാണോ കിടപ്പ്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.