‘ഫഹദ് ട്രാക്ക് മാറ്റേണ്ട സമയം അതിക്രമിച്ചു. പാച്ചുവോക്കെ വിജയം നേടാതെ പോയതിന് കാരണം ഇതൊക്കെ തന്നെ’

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററുകളില്‍ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ്…

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററുകളില്‍ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ ഫഹദിനെ തന്നെയാണ് ഇതുപോലെയുള്ള എല്ലാ സിനിമയിലും കാണുന്നത്… പാച്ചുവോക്കെ തിയേറ്ററില്‍ വിജയം നേടാതെ പോയ പ്രധാന കാരണവും ഇതൊക്കെ തന്നെ… വെറുതെ സമയം കളയാന്‍ ഒടിടി കാണാം, ഫഹദ് ട്രാക്ക് മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നാണ് ജീവന്‍ റോയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇത് അയമനം സിദ്ധാര്‍ഥന്‍ അല്ലെ??? അല്ല പ്രകാശന്‍ ആണ്, നോ നോ മഹേഷ്, അല്ല പ്രസാദ്,..സീരിയസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ സുരാജ് വെഞ്ഞാറമൂട് ചേട്ടനില്‍ കാണുന്ന ഒരു സ്ഥിരം മസ്സില്‍ പിടുത്തം ഉണ്ട്, ഫഹദിനെയും അതുപോലെ ചിലത് പിന്‍ തുടരുന്നു, ഒന്നുങ്കില്‍ ഷമ്മിയെ പോലൊരു സൈക്കോ മാനറിസം പിന്തുടരുന്ന കഥാപാത്രങ്ങള്‍, അല്ലെങ്കില്‍, പ്രകാശനെ പോലെ ഓവര്‍ വിനയം കാണിച്ചുള്ള മാനറിസം, പാച്ചുവില്‍ എവിടെയും ഒരു ഫ്രഷ്നെസ് ഫീല്‍ എനിക്ക് കിട്ടാന്‍ കഴിഞ്ഞില്ല, കാരണം ഇത് തന്നെ.. ഈ ഫഹദിനെ തന്നെയാണ് ഇതുപോലെയുള്ള എല്ലാ സിനിമയിലും കാണുന്നത്… പാച്ചുവോക്കെ തിയേറ്ററില്‍ വിജയം നേടാതെ പോയ പ്രധാന കാരണവും ഇതൊക്കെ തന്നെ… വെറുതെ സമയം കളയാന്‍ ott കാണാം, ഫഹദ് ട്രാക്ക് മാറ്റേണ്ട സമയം അതിക്രമിച്ചു…എന്താണ് നിങ്ങളുടെ അഭിപ്രായം.

ഫഹദിനൊപ്പം ഇന്നസെന്റും മുകേഷും നന്ദുവും ഇന്ദ്രന്‍സും അല്‍ത്താഫും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥനും ഞാന്‍ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രം കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. സത്യന്‍ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാള്‍കൂടിയാണ് അഖില്‍ സത്യന്‍.