“വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി! കുടുംബം ഒരു മോശം സ്ഥലം”..! – ജിയോ ബേബി

വിവാഹം, കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥിതികളോടുള്ള തന്റെ ശക്തമായ എതിര്‍പ്പ് അറിയിച്ച് സംവിധായനും നടനുമായ ജിയോ ബേബി. വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ജിയോ ബേബി തുറന്നടിക്കുന്നത്.. വണ്ടര്‍…

വിവാഹം, കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥിതികളോടുള്ള തന്റെ ശക്തമായ എതിര്‍പ്പ് അറിയിച്ച് സംവിധായനും നടനുമായ ജിയോ ബേബി. വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ജിയോ ബേബി തുറന്നടിക്കുന്നത്.. വണ്ടര്‍ വാള്‍ മീഡിയ നെറ്റ് വര്‍ക്കിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവതാരകയായി എത്തിയത് ഗായിക സിത്താര കൃഷ്ണകുമാര്‍ ആയിരുന്നു.. ഞാന്‍ അനുഭവത്തിലൂടെയും ഞാന്‍ നടത്തിയ പഠനത്തിലൂടെയുമാണ് പറയുന്നത്..

വിവാഹ ശേഷം എനിക്ക് മനസ്സിലായി.. ഞാന്‍ ഈ പറയുന്ന കാര്യം എത്രപേര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കും എന്ന് അറിയില്ല.. വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി ആയിട്ടാണ് എനിക്ക് തോന്നുന്നത്… എന്നാണ് അഭിമുഖത്തില്‍ വെച്ച് ജിയോ ബേബി പറഞ്ഞത്.. കുടുംബം എന്ന് പറയുന്നത് തന്നെ ഒരു മോശം സ്ഥലമാണ്.. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും ജിയോ ബേബി പറയുന്നു. അങ്ങനെ തനിക്ക് തോന്നാനുള്ള കാരണം അദ്ദേഹം അഭിമുഖത്തില്‍ വെച്ച് പറയുന്നുണ്ട്. കുടുംബം വളരെ മോശമായ ഒരു സ്ഥലമാണ്.. കാരണം അവിടെ ആര്‍ക്കും സ്വാതന്ത്ര്യം ഇല്ല.. നമ്മള്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്ക് സ്വാതന്ത്ര്യമില്ല.. ഞാന്‍ ഇപ്പോള്‍ കുടുംബത്തില്‍ സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ച് പറയുമ്പോള്‍ എന്റെ ഭാര്യക്ക് അതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യമില്ലായ്മയുണ്ട്..

അത് പല തരത്തില്‍ മനുഷ്യരെ വൃത്തികെട്ടവരാക്കുന്നു. ഒരാളെ കൊന്ന് കുറ്റം ഏറ്റു പറഞ്ഞ് പങ്കാളിയുടെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍ സാരമില്ല രക്ഷപ്പെടാം.. എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും എന്നാല്‍ ഇതേ പങ്കാളിയോട് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞാലോ ചിലപ്പോള്‍ അവര്‍ നമ്മളെ തന്നെ കൊല്ലുമെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ ഒരാളെ സ്‌നേഹിക്കുന്നത് അപകടം ആവുകയും ഒരാളെ കൊല്ലുന്നത് നിസാരമാവുകയും ചെയ്യുകയാണ് അവിടെ എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന തന്റെ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി കാതല്‍ ദ കോര്‍ എന്ന സിനിമ ഒരുക്കുകയാണ് ഇപ്പോള്‍ ജിയോ ബേബി. ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്.