തേങ്ങ ഉടയ്ക്കലും പൂജയും എല്ലാം മണ്ടത്തരം! എന്റെ സിനിമയില്‍ അതൊന്നും ഇല്ല!- ജിയോ ബേബി

ടെക്‌നോളജി ഒരുപാട് വികസിച്ചിട്ടും സിനിമാ രംഗത്ത് നിലനില്‍ക്കുന്ന ചില രീതികളെ കുറിച്ച് സംവിധായകന്‍ ജിയോ ബേബി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു സിനിമ തുടങ്ങുന്നതിന് മുന്‍പ് നടക്കുന്ന പൂജയെ കുറിച്ചാണ് അദ്ദേഹം…

ടെക്‌നോളജി ഒരുപാട് വികസിച്ചിട്ടും സിനിമാ രംഗത്ത് നിലനില്‍ക്കുന്ന ചില രീതികളെ കുറിച്ച് സംവിധായകന്‍ ജിയോ ബേബി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു സിനിമ തുടങ്ങുന്നതിന് മുന്‍പ് നടക്കുന്ന പൂജയെ കുറിച്ചാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്. അതെല്ലാം മണ്ടത്തരമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്റെ സിനിമയില്‍ പൂജയും തേങ്ങ ഉടക്കലുമില്ല.. തേങ്ങ ഉണ്ടെങ്കില്‍ കുറച്ചു ശര്‍ക്കര കൂടി വാങ്ങി സെറ്റില്‍ പലഹാരം ആയി ഉപയോഗിക്കും എന്നും ജിയോ ബേബി വെട്ടിത്തുറന്ന് പറഞ്ഞു.

ടെക്‌നോളജിയുടെ എല്ലാ അഡ്വാന്റേജും എടുത്ത് സിനിമയ്ക്ക് വേണ്ടി ഏറ്റവും പുതിയ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുമ്പോഴും ആ ക്യാമറയ്ക്ക് ഒരു മാല ഇട്ടുകൊടുത്താണ് തുടങ്ങുന്നത്. അതെല്ലാം ഒരു മണ്ടത്തരം ആയിട്ടാണ് ഞാന്‍ കാണുന്നത്.. എന്നാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. അത് ഒരു മണ്ടത്തരമായി കാണുന്നത് കൊണ്ട് തന്നെ എന്റെ സിനിമകളില്‍ അത്തരം പരിപാടികള്‍ ഒന്നും ഇല്ലെന്നും ജിയോ ബേബി പറയുന്നു. അഭിനയിക്കാന്‍ എത്തുന്നവര്‍ എല്ലാം വ്യക്തിപരമായി പ്രാര്‍ത്ഥിക്കുന്നണ്ടല്ലോ..

അല്ലാതെ തേങ്ങ ഉടയ്ക്കുക.. തുടങ്ങിയ പരിപാടി ഒന്നും ഇല്ല… തേങ്ങ ഉണ്ടെങ്കില്‍ കുറച്ചു ശര്‍ക്കര കൂടി വാങ്ങി സെറ്റില്‍ പലഹാരം ആയി ഉപയോഗിക്കും… എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. അതേസമയം, ഭക്ഷണത്തില്‍ പോലും രാഷ്ട്രീയും ഉണ്ടെന്നും അദ്ദേഹം പറയുന്നു.. ഇപ്പോള്‍ ഈ അഭിമുഖത്തില്‍ എനിക്ക് ചായ നല്‍കിയത് കപ്പിലാണ്..

പക്ഷേ, ഇവിടെ ജോലിക്ക് വന്ന എല്ലാവര്‍ക്കും ഈ കപ്പില്‍ ആയിരിക്കില്ല ചായ കൊടുക്കുന്നത്. അങ്ങനെ ഓരോ ജോലിക്ക് അനുസരിച്ച് അത് മാറുന്നു.. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.. എല്ലാവരും ഒരുപോലെ അല്ലേ.. എന്നും ജിയോ ബേബി ചോദിക്കുന്നു.