കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു, ജസ്ലയുടെ കുറിപ്പ് വൈറൽ ആകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
News

കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു, ജസ്ലയുടെ കുറിപ്പ് വൈറൽ ആകുന്നു!

jezla madasseri fb post

കഴിഞ്ഞ ദിവസം ജസ്‌ല മാടശ്ശേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. കേരത്തിലെ പ്രതിപക്ഷത്തിനെതിരെയുള്ള ജസ്ലയുടെ കുറിപ്പ് വല്ല പെട്ടന്ന് തന്നെ വൈറൽ ആകുകയായിരുന്നു. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോചനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി എന്നാണ് ജസ്ല കുറിപ്പിലൂടെ പറയുന്നത്. കുറിപ്പ് വായിക്കാം,jazla-madasseri

കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും.. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില നേതാക്കള്‍. കേരളം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്… .ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവർ മൗനമാണ്.. അവരുടെ പേര് പോലും കാണുന്നില്ല.. അവരുടെ മുഖം പോലും കാണുന്നില്ല ചാനലുകളില് വരുന്നില്ല ..നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ല . ഇനി വരട്ടെ അപ്പോൾ നോക്കാം ..

ഓരോ കിറ്റുകളും നോക്കി ..അതിലെ സാധനങ്ങളുടെ അളവും തൂക്കവും നോക്കി പിന്തിരിപ്പ് പറഞ്ഞിരുന്ന നേതാക്കളൊക്കെ എവിടെ ..പാവപ്പെട്ടവരുടെ സാധാരണക്കാരന്‍റെ ഒരു നേരത്തെ അന്നം പോലും മുടങ്ങാതെ നോക്കുന്ന സർക്കാരിന് നന്ദി.. ഇതുതന്നെയാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് ഇതുതന്നെയാണ് ഭരണത്തുടർച്ചയ്ക്ക് കാരണവും ..വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോചനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി.. ഇനി ഈ ദുരിതമൊക്കെ അതിജീവിച്ചാല്‍ നിങ്ങള്‍ വീണ്ടും തലപൊക്കുമെന്നറിയാം.. ജനങ്ങളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ്… ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണ്..ഇടപെടണം.. സാറെ.. ജനങ്ങളുടെ ദുരിത സമയത്ത് കൃത്യമായി ഇടപെടല്‍ നടത്തണം..അതാണ് ജനസേവകര്‍ ചെയ്യേണ്ടത്…

Join Our WhatsApp Group

Trending

To Top
Don`t copy text!