അതീവ ഗ്ലാമറസ്സായി ജാന്‍വി കപൂര്‍; പുതുതലമുറയെ വഴി തെറ്റിക്കുമെന്ന് കമന്റുകള്‍

ബോളിവുഡ് യുവനടി ജാന്‍വി കപൂറിന് നിരവധി ആരാധകരാണുള്ളത്. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി.

എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന നടിമാരില്‍ ഒരാളും കൂടിയാണ് ജാന്‍വി. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ വസ്ത്രത്തിന്റെ പേരിലാണ് വിമര്‍ശനം. പ്രമുഖ ബ്രാന്‍ഡിന്റെ ലോഞ്ച് ഇവന്റില്‍ എത്തിയതായിരുന്നു ജാന്‍വി.

അതീവ ഗ്ലാമറസ്സായി എത്തിയ നടിയുടെ വസ്ത്രരീതി പുതുതലമുറയെ വഴി തെറ്റിക്കുമെന്നാണ് വിമര്‍ശകരുടെ കമന്റുകള്‍. എന്നാല്‍ താരത്തെ പിന്തുണച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

അന്ന ബെന്‍ നായികയായെത്തിയ ചിത്രം ഹെലെന്റെ ഹിന്ദി റീമേക്ക് മിലി, ശരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് മാഹി, നിതേഷ് തിവാരിയുടെ ബവാല്‍ എന്നിവയാണ് ജാന്‍വിയുടെ പുതിയ ചിത്രങ്ങള്‍.

Previous articleനിലയെ ട്രോളി പേർളി; കുഞ്ഞിനെയെങ്കിലും വെറുതെ വിട്ടൂടെയെന്ന് ആരാധകർ
Next articleബിക്കിനിയിൽ തിളങ്ങി മീരാജാസ്മിൻ!!!;തിരിച്ചുവരവിൽ ഇനിയെന്തൊക്കെ കാണണമെന്ന് ആരാധകർ