മത്സ്യ കന്യകയായി ജാന്‍വി കപൂര്‍; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയോടുള്ള ആളുകളുടെ സ്‌നേഹവും താരത്തിന് ആരാധകരെ നേടി കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിലും…

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയോടുള്ള ആളുകളുടെ സ്‌നേഹവും താരത്തിന് ആരാധകരെ നേടി കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സ്യകന്യകയെ പോലെ മനോഹരിയായിരിക്കുകയാണ് താരം. സീ ബ്ലൂ നിറത്തിലുള്ള ബോഡികോണ്‍ ഗൗണാണ് താരം ധരിച്ചിട്ടുള്ളത്.

ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാന്‍വി. പലപ്പോഴും ജാന്‍വി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ മനം കവരാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ജാന്‍വി നടത്താറുണ്ട്.

അതേസമയം ജാന്‍വിയുടെ സഹോദരി ഖുഷിയും സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ജാന്‍വിയുടേതായി മിലിയാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.