‘അത്ര ചെറിയ കോളേജ് കുട്ടിയായ് റിമ വന്നത്, ജോണി വാക്കറിൽ കോളേജ് വിദ്യാർഥിയായ് മമ്മൂട്ടി വന്നത് പോലെ ആയിരുന്നു’

‘നീലവെളിച്ചം’ നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീലവെളിച്ചം’. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള…

‘നീലവെളിച്ചം’ നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീലവെളിച്ചം’. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പഴയകാല നായികമാരുടെ ലുക്ക് റിമയ്ക്ക് ഉണ്ടായിരുന്നു.. ഭംഗിയും ഉണ്ടായിരുന്നു കാണാന്‍.. പക്ഷെ, അത്ര ചെറിയ കോളേജ് കുട്ടിയായ് റിമ വന്നത്, ജോണി വാക്കറില്‍ കോളേജ് വിദ്യാര്‍ഥിയായ് മമ്മൂട്ടി വന്നത് പോലെ ആയിരുന്നുവെന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നീലവെളിച്ചം കണ്ടു.
18 വയസുള്ള, കല്യാണ പ്രായം എത്താത്ത ഭാര്‍ഗവിയായ് റിമാ കല്ലിങ്കല്‍ വന്നത് രസമായി തോന്നിയില്ല.
പഴയകാല നായികമാരുടെ ലുക്ക് റിമയ്ക്ക് ഉണ്ടായിരുന്നു.. ഭംഗിയും ഉണ്ടായിരുന്നു കാണാന്‍..
പക്ഷെ, അത്ര ചെറിയ കോളേജ് കുട്ടിയായ് റിമ വന്നത്, ജോണി വാക്കറില്‍ കോളേജ് വിദ്യാര്‍ഥിയായ് മമ്മൂട്ടി വന്നത് പോലെ ആയിരുന്നു..??
ചില നല്ല രസമുള്ള സീനുകള്‍ സിനിമയില്‍ ഉണ്ട് ??.
ഭാര്‍ഗവിയുടെ 2 കൂട്ടുകാരികളില്‍ ഒരാള്‍ നല്ല ബോര്‍ ആയപ്പോള്‍, ഈ പാട്ട് പാടുന്ന കൂട്ടുകാരി നല്ല രസമായിരുന്നു സ്‌ക്രീനില്‍ വന്ന സമയങ്ങളില്‍..
നല്ല ക്ഷമ ഉള്ളവര്‍ക്ക് ഇഷ്ടപെടും നീലവെളിച്ചം.
പക്ഷെ എനിക്ക് അത്രയ്ക്ക് ക്ഷമയില്ലായിരുന്.

1964-ല്‍ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗവീനിലയം എന്ന സിനിമ പുറത്തിറങ്ങിയിരുന്നു.
എ വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യ ഹൊറര്‍ സിനിമയായിരുന്നു ‘ഭാര്‍ഗവീനിലയം’. ശേഷം 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുങ്ങിയത്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.