‘രണ്ട് ചാറ്റില്‍ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്..’

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘രണ്ട് ചാറ്റില്‍ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും തെങ്ങില്‍ കയറി ഉപജീവനം നടത്തി മകളെ വളര്‍ത്തുന്ന അച്ഛന്‍ വീടിനു പുറത്ത് കിടന്ന് ഉറങ്ങുമ്പോള്‍..
ആ അച്ഛന്റെ അടുത്തൂടെ നടന്ന് രാത്രി തന്റെ റൂമില്‍ വന്ന കാമുകനുമായി സെക്‌സ് ചെയ്ത രേഖ, ആ അച്ഛന് എന്ത് വിലയാണ് കൊടുത്തത്.
രണ്ട് ചാറ്റില്‍ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്..
നമ്മളിടങ്ങളില്‍ നിങ്ങള്‍ കാണുന്നത് ഒന്നുമല്ല പ്രണയം.
തന്റേത് പ്രണയം അല്ലെന്ന് രേഖയ്ക്ക് മനസിലായി..
പക്ഷെ കമന്റ് ബോക്‌സില്‍ വന്ന് പുരോഗമനം പറയുന്നവര്‍ക്ക് മനസിലാവില്ല.

പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായ രേഖ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.ഫെബ്രുവരി 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി ലാലുവാണ് നായക കഥാപാത്രമായി എത്തിയത്. പ്രമലത തൈനേരി, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തികേയന്‍ സന്താനമാണ്. എസ് സോമശേഖര്‍, കല്‍രാമന്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സിനിമയുടെ എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിര്‍വഹിക്കുന്നു.രേഖ തിയേറ്ററുകളില്‍ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷന്‍സാണ്.

Previous articleആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി
Next article‘നല്ല വേദനയുണ്ട്, രണ്ട് സ്റ്റിച്ചുണ്ട്’ അമൃത സുരേഷിന്റെ തലയ്ക്ക് പരിക്കേറ്റു