നർമ്മവും രസകരവുമായ സിനിമയാണ് ജിന്ന്: സിദ്ധാർഥ് ഭരതൻ

മലയാള സിനിമയിൽ മികച്ച അഭിനേതാവും സംവിധായകനുമായി മുന്നേറി കൊണ്ടിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. വരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ ജിന്നിനെ കൊണ്ട് സിദ്ധാർത്ഥ് ഭരതൻ പഫയുന്നത് ഇങ്ങനെയാണ്. ജിന്ന് എന്ന സിനിമ ഒരു ഫാന്റസിയോ, അമാനുഷിക…

മലയാള സിനിമയിൽ മികച്ച അഭിനേതാവും സംവിധായകനുമായി മുന്നേറി കൊണ്ടിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. വരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ ജിന്നിനെ കൊണ്ട് സിദ്ധാർത്ഥ് ഭരതൻ പഫയുന്നത് ഇങ്ങനെയാണ്. ജിന്ന് എന്ന സിനിമ ഒരു ഫാന്റസിയോ, അമാനുഷിക സിനിമയോ അല്ല. ഒരു ജിന്ന് ശരീരത്തിൽ കയറി എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ ഞങ്ങൾ ആ ത്രെഡ് എടുത്ത് ഒരു എന്റർടെയ്നർ ആക്കി മാറ്റിയെന്നാണ് സിദ്ധാർഥ് ഭരതൻ പറയുന്നത്.

രസകരവും നർമ്മവുമായ ഒരു സിനിമ ചെയ്യണമെന്ന ചിന്തയാണ് ‘ജിന്ന്’ എന്ന സിനിമയിലേക്ക് തന്നെ നയിച്ചത്. ഞാനും തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥും ഈ സിനിമയുടെ ജോലികൾ 2018-ൽ ആരംഭിച്ചിരുന്നു.ഇക്കഴിഞ്ഞ കോവിഡ് ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നുവെന്നും ‘ജിന്ന്’ തീയേറ്ററുകൾക്ക് വേണ്ടി നിർമ്മിച്ച സിനിമയായതിനാലാണ് ഇത്രയം വൈകിയത് എന്നു സിദ്ധാർഥ് പറഞ്ഞു.


സൗബിൻ ഷാഹിർ ചിത്രത്തിലെ നായകൻ. ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ,ഷറഫുദ്ദീൻ, കെ.പി.എ.സി ലളിത, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ ലിയോണ ലിഷോയ്, സാബുമോൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗിരീഷ് ഗംഗാധരൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.