അഞ്ചാം പാതിരയിലെ അനില്‍ മാധവന്‍ അച്ഛനായി, സന്തോഷം പങ്കുവെച്ച് താരം

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ  താരം ജിനുജോസഫ് അച്ഛനായി, താൻ അച്ഛനായ വിവരം താരം തന്നെയാണ് പുറത്ത് വിട്ടത്, ജിനു ജോസഫ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍…

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ  താരം ജിനുജോസഫ് അച്ഛനായി, താൻ അച്ഛനായ വിവരം താരം തന്നെയാണ് പുറത്ത് വിട്ടത്, ജിനു ജോസഫ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ നായകനായ കുഞ്ചാക്കോ ബോബനോളം പ്രാധാന്യം മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ ലഭിച്ചിരുന്നു. അഞ്ചാം പാതിരയിലെ എസിപി അനില്‍ മാധവനായി താരം ഏറെ തിളങ്ങി.  അഞ്ചാം പാതിരയില്‍ ചാക്കോച്ചനും ഉണ്ണിമായ പ്രസാദിനുമൊപ്പം പ്രധാന വേഷത്തിലാണ് ജിനു ജോസഫും അഭിനയിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

പത്തുവര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ ഗര്‍ഭിണിയാണെന്നുള്ള വിശേഷം ജിനു സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. കുഞ്ഞ് ഉണ്ടായതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ അഭിനന്ദനവുമായി സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ആഷിക്ക് അബു, മുഹ്സിന്‍ പരാരി

, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരെല്ലാം ജിനു ജോസഫിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.2007ലെ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു സിനിമയിലെത്തുന്നത്. സുഹൃത്തിനെ സിനിമയില്‍ പരിചയപ്പെടുത്തുന്നത് നടന്‍ വിനായകനാണ്. ആദ്യ ചിത്രത്തില്‍ സീരിയല്‍ കില്ലറുടെ വേഷമായിരുന്നു. തുടര്‍ന്ന താരത്തിന്റെ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടുകയായിരുന്നു