ഫോണും നെറ്റും ടിവിയും എല്ലാം കുറഞ്ഞ ചിലവില്‍ ഒറ്റപ്ലാനില്‍, ജിയോ വിപ്ലവം ഇന്നുമുതൽ

വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന് അവതരിപ്പിക്കുക. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ്…

വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന് അവതരിപ്പിക്കുക. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റ് ആണ് വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിമാസ ചാര്‍ജുള്ള പ്ലാനുകള്‍ ഉണ്ടാകും.

‘പ്രീമിയം’ ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് പുതിയ സിനിമകള്‍ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയില്‍ കാണാവുന്ന ‘ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ സേവനം അടുത്ത വര്‍ഷം പകുതിയോടെ അവതരിപ്പിക്കും. ഗെയിമിങ്ങ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്‌സുകളാണു ജിയോ ഗിഗാ ഫൈബര്‍ പദ്ധതിയുടെ ഭാഗമായുളളത്.