‘ഒരു ക്യാരക്ടര്‍ കൊടുത്താല്‍ അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന ഈ രണ്ട് പേരെ എവിടുന്നു കിട്ടി’

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ‘പുരുഷ പ്രേതം’ ഒടിടിയില്‍ മികച്ച പ്രതികരണം നേടുകയാണ്. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജു ശിവറാം,…

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ‘പുരുഷ പ്രേതം’ ഒടിടിയില്‍ മികച്ച പ്രതികരണം നേടുകയാണ്. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍(ആവാസവ്യൂഹം ഫെയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവരും അഭിനയിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു ക്യാരക്ടര്‍ കൊടുത്താല്‍ അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന ഈ രണ്ട് പേരെ എവിടുന്നു കിട്ടി’ എന്നാണ് ജിപ്‌സണ്‍ ജോണ്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്.

പുരുഷ പ്രേതം ‘ അരടെ ഇ പടം പിടിച്ചത്. ആക്ടര്‍സിനെ ഒരു സൈഡ് ആക്കിയത് പോട്ടെ ഒരു പ്രേത പടം കാണാന്‍ ഇരുന്ന നമ്മളെ കൂടെ ഒരു വക സൈഡ് ആക്കി കളഞ്ഞു. തെറ്റിയത് നമുക്കാണ് കാരണം പ്രേതത്തിന് dead??ബോഡി എന്ന് കൂടി അര്‍ത്ഥം ഉണ്ടപ്പാ.ഈ പടത്തിന് ഇടേണ്ട ക്യാപ്ഷന്‍ ‘Don’t under estimate a dead body’.പിന്നെ ഈ Presanth Alexander, Jagadhish ഇവരെ ഒക്കെ വച്ച് ആരേലും പടം പിടിക്കുവോ? ഡയറക്ടര്‍ അങ്ങേര്‍ക്ക് എന്താ പ്രാന്തായിരുന്നോ? അഭിനയിക്കാന്‍ അറിയാത്ത ഈ രണ്ട് പേരെ വച്ച് ഒരു സിനിമ ചെയ്യുമ്പോ അറ്റ്‌ലീസ്റ്റ് ആ പാവം ജഗദീഷ് ആരായിരുന്നു എന്നെങ്കിലും ആ ഡയറക്ടര്‍ സാര്‍ ഓര്‍ക്കണമായിരുന്നു. നമ്മളെ കുടുകുടെ ചിരിപ്പിച്ച പാവം ആ കോമെഡിയനെ പിടിച്ചു ഇമ്മാതിരി ഒരു റോള്‍ കൊടുത്തേക്കുന്നു. ശ്ശെടാ!??
ഇടക്ക് ഈ രണ്ട് പേരുടെ റോളിലേക്ക് ഞാന്‍ സുരാജ് ചേട്ടനെ ഒന്ന് ഓര്‍ത്തു നോക്കി പിന്നെ അറിയാതെ ഒരു രോമാഞ്ചം വന്നു. ആഹ്..വിട്ട് കള..വേകാത്ത അരിക്ക് തീ കൂട്ടേണ്ട കാര്യം ഉണ്ടോ ??.
എന്നാലും ഇങ്ങള് എന്താണ് ചെയ്‌തെ പൊന്നെ ഡയറക്ടര്‍ സാറെ ??
ഒരു ക്യാരക്ടര്‍ കൊടുത്താല്‍ അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന ഈ രണ്ട് പേരെ എവിടുന്നു കിട്ടി. കുറെ പുതുമുഖങ്ങളെ കണ്ടു എല്ലാരും ഒന്നിനൊന്നു മെച്ചം.????
Spoiler :പിന്നെ ഈ ജഗദീഷ് ചേട്ടന്‍ പടം തുടങ്ങുമ്പോ ആദ്യം കിട്ടിയ മോതിരം പിന്നീട് എടുക്കുമ്പോ ആദ്യം വായിലേക്ക് വക്കാന്‍ തുടങ്ങും പിന്നെ ഒന്ന് മണക്കും. സെക്കണ്ടുകളില്‍ ആ ഭാവ വ്യത്യാസം ഒന്ന് കാണേണ്ടത് ആണ്. ആദ്യ പുള്ളിയുടെ സീനുകളില്‍ ഒന്ന് ഓര്‍ത്തിരിക്കുന്നവര്‍ക്ക് കത്തും.
Actor brilliance എന്ന് പാണന്‍മാര്‍ കൊട്ടി പാടേണ്ട ഐറ്റം.പ്രശാന്തും ജഗദീഷ് ഏട്ടനും തകര്‍ത്തു വാരി.അഭിനയ പ്രതിഭകള്‍ മരിച്ചിട്ടില്ല. അവര്‍ക്ക് പകര്‍ന്നാടേണ്ട വേഷങ്ങളും അരങ്ങും റെഡി ആണെങ്കില്‍ അവര്‍ നമ്മളെ വിസ്മയിപ്പിക്കാന്‍ റെഡി ആണെന്ന് ഇവര്‍ രണ്ടു പേരും തെളിയിച്ചു.
പിന്നെ ഒരു സംശയം?? ഈ കഥ ആരാടോ എഴുതി സ്‌ക്രിപ്റ്റ് ആക്കിയത്??ഇങ്ങനെ ഒക്കെ എഴുതാമോ? Krishanth RK വെറുതെ അല്ല നിങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സുഹൈല്‍ ബക്കര്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ ക്രിഷാന്ദ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മല്‍ ഹുസ്ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ’മൈമ തുടങ്ങിയവരാണ് ‘പുരുഷ പ്രേത’ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.