മലയാളം ന്യൂസ് പോർട്ടൽ
Current Affairs Film News

അവർ നമ്മളിൽ നിന്ന് ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട്; ഈ കാര്യത്തിൽ അവരെ സഹായിക്കുന്നതിൽ യാതൊരു തെറ്റുമില്ല !! ജിഷിന്റെ വെളിപ്പെടുത്തൽ

മിനിസ്‌ക്രീനിൽ കൂടി തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് ജിഷിനും വരദയും, ഇവർക്ക് ആരാധകർ ഏറെയാണ്. ഒരുപാട് നാളായി സിനിമ സീരിയൽ രംഗത്ത് ഇവർ തിളങ്ങുന്നുണ്ട്, മിനിസ്ക്രീൻ പ്രേക്ഷർക്ക് വളരെ ഇഷ്ടമാണ് ഈ താരജോഡികളെ. സീരിയലിൽ മാത്രമല്ല സിനിമയിലും വരദ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായത് അമല എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു.

പിന്നീട് അടുത്ത് അറിയുകയും ശേഷം വിവാഹിതരാകുകയുമായിരുന്നു. ഇരുവര്‍ക്കും ജെയ്ന്‍ എന്ന പേരില്‍ ഒരു മകനുമുണ്ട്.  സോഷ്യൽ മീഡിയിൽ ഇരുവരും വളരെ സജീവമാണ്, ഇടക്ക് രസകരമായ പോസ്റ്റുമായി ജിഷിൻ എത്താറുണ്ട്. ഇതൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോൾ അതുപോലൊരു രസകരമായ പോസ്റ്റുമായി ജിഷിൻ എത്തിയിരിക്കുകയാണ്.

താരത്തിന്റെ കുറിപ്പ് വായിക്കാം.

ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ. അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യമെന്താ മനുഷ്യാ എന്നല്ലേ അതില്‍ ഒരു സത്യം ഇല്ലാതില്ല. ദൈവം സഹായിച്ച് എന്റെ ഭാര്യക്ക് ചപ്പാത്തി പരത്താന്‍ അറിയില്ല. എനിക്ക് നല്ലോണം ചപ്പാത്തി പരത്താന്‍ അറിയാം. വേണമെങ്കില്‍ ഞാന്‍ പഠിപ്പിക്കാം.

വേണ്ട വേണ്ട, അറിയാത്തവര്‍ ചെയ്താല്‍ അത് ഇന്ത്യയുടെ മാപ്പ് പോലെ ആകും. നീ തന്നെ പരത്തിയാല്‍ മതി.. പറഞ്ഞു വന്നപ്പോ പഞ്ചാബി ഹൌസിലെ ഡയലോഗ് ഓര്‍മ്മ വന്നതാ.. (വീട്ടില്‍ ഞാന്‍ ആണ് ചപ്പാത്തി പരത്തുന്നത് എന്നതിന് ഇതിന് അര്‍ത്ഥം ഇല്ല കേട്ടോ??). അല്ലെങ്കില്‍ത്തന്നെ വീട്ടില്‍ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതില്‍ എന്താ തെറ്റ് അല്ലേ..

ചപ്പാത്തി നീ പരത്തുവോ അതോ ഞാൻ പരത്തണോ? അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട…

Gepostet von Jishin Mohan am Mittwoch, 12. August 2020

Related posts

അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ; എന്നിട്ടും അവൾ എന്താ എന്നോട് ഇങ്ങനെ

WebDesk4

“മനുഷ്യനെ കൊന്നിട്ടാണോ നിന്റെ കോപ്പിലെ അഭിനയം” നടൻ ജിഷിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

WebDesk4

ലക്ഷങ്ങൾ ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച് അഭിനയിക്കാൻ എത്തി; നീലക്കുയിലിലെ ആദിയെ കുറിച്ച് ആർക്കും അറിയാത്ത രഹസ്യങ്ങൾ

WebDesk4

സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട് മറുപടിയുമായി ജിഷിന്‍ മോഹൻ

WebDesk4