അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ; എന്നിട്ടും അവൾ എന്താ എന്നോട് ഇങ്ങനെ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ജോഡികൾ ആണ് ജിഷിനും വരദയും, പരമ്പരയിൽ വില്ലനായി എത്തിയ ജിഷിന് നായികാ വരദയെ ജീവിത സഖി ആക്കുക ആയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അമല സീരിയില്‍ സെറ്റില്‍ വെച്ചായിരുന്നു…

jishin-varada

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ജോഡികൾ ആണ് ജിഷിനും വരദയും, പരമ്പരയിൽ വില്ലനായി എത്തിയ ജിഷിന് നായികാ വരദയെ ജീവിത സഖി ആക്കുക ആയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അമല സീരിയില്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. 2014 ൽ ആണ് ഇരുവരും വിവാഹിതർ ആയത്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്, രണ്ടുപേരും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇപ്പോൾ ജിഷിന് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, വരദയെ കുറിച്ചാണ് ജിഷിന് പറഞ്ഞിരിക്കുന്നത്.

ജിഷിന്റെ കുറിപ്പിലൂടെ

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷന്‍ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാല്‍ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയാ. ക്യാമറ കണ്ടാല്‍ പിന്നെ ഒരു ആക്രാന്തമാ.

എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്ബോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ. അതിനെന്താ അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നേ? ആര് കണ്ടാല്‍ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നേ. അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ. എന്നിട്ടാ അവള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നേ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാല്‍ മതി എല്ലാരും കേട്ടല്ലോ.