Film News

പുതിയ സന്തോഷം പങ്കുവെച്ച് ജിഷിൻ, ആശംസകളുമായി ആരാധകരും!

jishin fb post

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജിഷിൻ മോഹൻ. നിരവധി പരമ്പരകളിൽ താരം ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. മിനിസ്ക്രീൻ താരം വരദയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചു പരമ്പര ചെയ്തുകൊണ്ടിരുന്നപ്പോൾ പ്രണയത്തിൽ ആയിരുന്നു. വരദ നായികയായി അഭിനയിച്ച പരമ്പരയിൽ വില്ലൻ വേഷത്തിൽ ആണ് ജിഷിന് എത്തിയിരുന്നത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം ആരാധകർ ഏറെയാണ്. ജിഷിൻ നൽകുന്ന തലക്കെട്ടുകൾ തന്നെയാണ് അതിന്റെ പ്രധാന കാരണവും. രസകരമായ തലകെട്ടുകളോട് കൂടിയാണ് ജിഷിൻ ഓരോ പോസ്റ്റുകളും പങ്കുവെക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷവും ജിഷിൻ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ മകന്റെ പിറന്നാൾ ആഘോഷത്തെ കുറിച്ചാണ് ജിഷിൻ കുറിച്ചിരിക്കുന്നത്.

Jishin-fb-post

Jishin-fb-post

ഇന്ന് എന്റെ കുട്ടിക്കുറുമ്പൻ Jian ന്റെ നാലാം പിറന്നാൾ . നാല് വയസ്സിന്റെ നട്ടപ്രാന്ത് മൂത്ത് നിക്കുന്ന എന്റെ കുസൃതിക്കുടുക്ക. എപ്പോഴും എന്റെ വിധിയാണ് മോന്റെ പിറന്നാളിന് കൂടാൻ പറ്റാതെ വരുന്നത്. പതിവ് പോലെ ഇപ്രാവശ്യവും ഷൂട്ട്‌ കുടുങ്ങി. പക്ഷെ ഇത്തവണ ഞാൻ വിട്ടില്ല. ഷൂട്ടിനു പുറപ്പെടുന്നതിനു മുൻപ് ഇന്നലെ രാത്രി തന്നെ hustoh_resto_cafe യിൽ ചെന്നു കേക്ക് കട്ട്‌ ചെയ്ത് അവനാവശ്യമുള്ള കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്ത് ആഘോഷിച്ചു. ഞാൻ ഇല്ലെങ്കിലും ഇന്നത്തെ ആഘോഷവും നീ പൊളിക്ക് മുത്തേ. Happy Birthday My dear Baby എന്നാണ് ജിഷിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് ജിഷിന്റെ മകന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. 2014 മെയ് 25 നു ആണ് ജിഷിനും വരദയും തമ്മിൽ വിവാഹിതർ ആകുന്നത്. 2017 മാർച്ച് 23 നു ആണ് ഇരുവർക്കും ജിയാൻ പിറക്കുന്നത്. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ജിഷിൻ.

Trending

To Top
Don`t copy text!