നിങ്ങൾക്ക് മാടിന്റെ ശരീരവും പ്രാവിന്റെ മനസ്സുമാണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

നിങ്ങൾക്ക് മാടിന്റെ ശരീരവും പ്രാവിന്റെ മനസ്സുമാണ്!

Jishin fb post about maneesha

മിനിസ്‌ക്രീനിൽ കൂടി തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് ജിഷിനും വരദയും, ഇവർക്ക് ആരാധകർ ഏറെയാണ്. ഒരുപാട് നാളായി സിനിമ സീരിയൽ രംഗത്ത് ഇവർ തിളങ്ങുന്നുണ്ട്, മിനിസ്ക്രീൻ പ്രേക്ഷർക്ക് വളരെ ഇഷ്ടമാണ് ഈ താരജോഡികളെ. സീരിയലിൽ മാത്രമല്ല സിനിമയിലും വരദ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായത് അമല എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു. പിന്നീട് അടുത്ത് അറിയുകയും ശേഷം വിവാഹിതരാകുകയുമായിരുന്നു. ഇരുവര്‍ക്കും ജെയ്ന്‍ എന്ന പേരില്‍ ഒരു മകനുമുണ്ട്.  സോഷ്യൽ മീഡിയിൽ ഇരുവരും വളരെ സജീവമാണ്, ഇടക്ക് രസകരമായ പോസ്റ്റുമായി ജിഷിൻ എത്താറുണ്ട്. ഇതൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോൾ തട്ടിം മുട്ടിയും എന്ന പരമ്പരയിൽ കൂടി ജനശ്രദ്ധ നേടിയ മനീഷയെ കുറിച്ച് ജിഷിന് പങ്കുവെച്ച കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ജിഷിന്റെ കുറിപ്പ് വായിക്കാം,

ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. ‘പൂക്കാലം വരവായി’ സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ SP ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ. ‘മലരേ.. മൗനമാ’ എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം😜. മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. Wow!! What a feel… അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ.. ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ.. നിങ്ങളൊരു മാടപ്രാവാണ്. മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവ്.

Trending

To Top
Don`t copy text!