അവനു കൊടുത്തതിന്റെ മിച്ചം വല്ലോം ഉണ്ടെങ്കിൽ വല്ലപ്പോഴും ഓരോന്ന് കിട്ടും, ജിഷിന്റെ രസകരമായ കുറുപ്പ് വൈറൽ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി…

Jishin FB Post

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജിഷിൻ പങ്കുവെച്ച വീഡിയോ ആണ് ആ തരത്തിൽ വൈറൽ ആയിരിക്കുന്നത്. വീഡിയോയുടെ ഒപ്പം ജിഷിന്റെ കുറുപ്പും ആരാധകരെ ചിരിപ്പിക്കും വിധമുള്ളതാണ്. കുറുപ്പ് വായിക്കാം.
“മോന് ഉമ്മ കൊടുക്കുന്നതിനിടയിൽ തല വച്ച് നോക്കിയതാ. തല്ല് കിട്ടിയത് മിച്ചം. അല്ലെങ്കിലും ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ അതിനു ശേഷം ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കുമെന്നേ. അമ്മയുടെ ഉമ്മ മുഴുവൻ കുഞ്ഞുങ്ങൾക്കായിരിക്കും. അപ്പനെ തിരിഞ്ഞു നോക്കില്ല. കിലുക്കത്തിൽ ലാലേട്ടൻ രണ്ടു ഗ്ലാസ്സുമായി ചെന്ന പോലെ ആയിപ്പോയി. “ഇതെന്തിനാ രണ്ടു ഗ്ലാസ്സ്?” “അപ്പൊ നീ അടിക്കുന്നില്ലേ?” “ഞാനേ അടിക്കുന്നുള്ളു. ഞാൻ അടിച്ച്, ഒരു ലെവൽ ആകുമ്പോൾ, മിച്ചമുണ്ടേൽ നീ അടിച്ചാ മതി” എന്ന് ജഗതി പറഞ്ഞ പോലെ, മോന്റെ റെക്കമെന്റെഷനിൽ, അവനു കിട്ടിയതിൽ മിച്ചം വല്ലോം ഉണ്ടെങ്കിൽ വല്ലപ്പോഴും ഓരോന്ന് കിട്ടു. എന്ത് ചെയ്യാനാ. അല്ലേ? എടാ മോനേ, ജിയാൻ കുട്ടാ.. ഒരിക്കൽ നീയും കല്യാണം കഴിക്കുമെടാ. നിനക്കും ഒരു കുഞ്ഞുണ്ടാവും. അന്ന് നീയും ഇതുപോലെ അനുഭവിക്കുമെടാ.. നോക്കിക്കോ.” എന്ന കുറുപ്പിനൊപ്പം ആണ് ജിഷിന് കുടുംബത്തിനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ചത്.

താരകുടുംബത്തിന്റെ വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്. ഇരുവരുടെയും ആരാധകർ രസകരമായ കമെന്റുകളുമായും എത്തിയിട്ടുണ്ട്.